---
title: "ഭാര്യ അനുവദിച്ചില്ലങ്കിലും ഭര്‍ത്താവിന് സെക്സ് ചെയ്യാം; സര്‍വെ ഫലം പുറത്ത്"
english_title: "The husband can have sex even if the wife does not allow it; Survey results out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15059/the-husband-can-have-sex-even-if-the-wife-does-not-allow-it-survey-results-out"
published_at: "2021-12-08T14:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0737647a6e_.jpg"
keywords: []
---

# ഭാര്യ അനുവദിച്ചില്ലങ്കിലും ഭര്‍ത്താവിന് സെക്സ് ചെയ്യാം; സര്‍വെ ഫലം പുറത്ത്

> **Lead Summary:** ലൈംഗീക ജീവിതം കുടുംബ ജീവിതത്തില്‍ ഒരിയ്ക്കലും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീയോടു ഭര്‍ത്താവ് സെക്സ് ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നതിന് അവകാശമുണ്ടോ? എന്നതായിരുന്നു അടുത്തിടെ നടത്തിയ അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം.

## Article Content

ലൈംഗീക ജീവിതം കുടുംബ ജീവിതത്തില്‍ ഒരിയ്ക്കലും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീയോടു ഭര്‍ത്താവ് സെക്സ് ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നതിന് അവകാശമുണ്ടോ? എന്നതായിരുന്നു അടുത്തിടെ നടത്തിയ അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം.

ക്ഷീണം, താല്‍പര്യക്കുറവ് ഭര്‍ത്താവുമായുള്ള പിണക്കം, ഗുഹ്യരോഗങ്ങള്‍, പരസ്ത്രീ ബന്ധം അങ്ങനെ പല കാരണങ്ങളും അതില്‍പ്പെട്ടേക്കാം.

ഭര്‍ത്താവിന് സെക്സ് നിഷേധിക്കുന്നതിന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശമുണ്ടോ എന്ന ചോദ്യം കേരളീയ സമൂഹത്തിലെ വിവാഹിതരായ സ്ത്രീകളോട് ഒരു സര്‍വേയുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍, അനുകൂലമായി പ്രതികരിച്ചവരില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരഷന്മാരായിരുന്നു ഉണ്ടായത്.

വിവാഹിതരായ പുരുഷന്മാരില്‍ 75 % പേരും ഭാര്യക്ക് അതിന് അവകാശമുണ്ട് എന്ന് പറഞ്ഞപ്പോള്‍ അതേ രീതിയില്‍ പ്രതികരിച്ചത് 72 % വിവാഹിതകള്‍ മാത്രമാണ്.

84 % പേരും, ക്ഷീണമാണ് കാരണമെങ്കില്‍ സ്ത്രീക്ക് സെക്സ് നിഷേധിക്കുന്നതിന് അവകാശമുണ്ട് എന്ന നിലയിലും പ്രതികരിച്ചു. ഭാര്യ ഭര്‍ത്താവിനോട് സെക്സ് നിഷേധിക്കുകയാണെങ്കില്‍ മറ്റൊരു സ്ത്രീയെ സെക്സിനായി സമീപിക്കാം എന്നാണ് വിവാഹിതരായ പുരുഷന്മാരില്‍ 13.4% പേരും കരുതുന്നത്.

മറ്റൊരു ഞെട്ടിക്കുന്ന കാര്യം 24.6% വിചാരിക്കുന്നത് സെക്സ് നിഷേധിക്കുന്നതിൻ്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിക്കാനും ബലപ്രയോഗത്തിലൂടെ സെക്സില്‍ ഏര്‍പ്പെടാനും ഭര്‍ത്താവിന് അവകാശമുണ്ട് എന്നുമാണ്. വിവാഹിതരായ പുരുഷന്മാരില്‍ 9.2 % പേരും സെക്സ് നിഷേധിക്കപ്പെടുമ്പോള്‍ ബലപ്രയോഗത്തിലൂടെ ഭാര്യയെ പ്രാപിക്കാറുണ്ട് എന്ന നിലയില്‍ സര്‍വേയില്‍ പ്രതികരിച്ചു.

ഈ സര്‍വേയില്‍ പങ്കെടുത്ത മറ്റൊരു വിഭാഗം പറയുന്നത് സെക്സിനു സമ്മതിക്കാത്ത ഭാര്യയെ മര്‍ദ്ദിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്നാണ്.

ഇതേ അഭിപ്രായമുള്ള വലിയൊരു വിഭാഗം സ്ത്രീകളും ഉണ്ട്. വിവാഹിതരായവരില്‍ 13 % സ്ത്രീകളാണ് അത്തരത്തില്‍ വിശ്വസിക്കുന്നത്. എന്നാല്‍ വിവാഹിതരായ പുരുഷന്മാരില്‍ 10.4 % മാത്രമേ അത് അംഗീകരിക്കുന്നുള്ളൂ. 8.1 % അവിവാഹിതകള്‍ മാത്രമാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15059/the-husband-can-have-sex-even-if-the-wife-does-not-allow-it-survey-results-out)