കട്ട് പറഞ്ഞിട്ടും ചുംബനം നിര്‍ത്താതെ നര്‍ഗിസ്

കട്ട് പറഞ്ഞിട്ടും ചുംബനം നിര്‍ത്താതെ നര്‍ഗിസ്
2021-12-08T13:33:00 | By Susmitha Surendran

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ ബന്ധുവായ ഇമ്രാന്‍ ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടയായിരുന്നു അരങ്ങേറുന്നത്. ചിത്രത്തില്‍ സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ ആയിരുന്നു ഇമ്രാന്‍ ചെയ്തിരുന്നത്. പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡറിലൂടെ ഇമ്രാന്‍ ഹാഷ്മി താരമായി മാറുകയായിരുന്നു. 

പിന്നീട് ഇമ്രാന്‍ ഹാഷ്മി ചിത്രങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത് ഒന്നായി മാറുകയായിരുന്നു ചൂടന്‍ ചുംബന രംഗങ്ങള്‍. ചുംബന രംഗങ്ങള്‍ സ്ഥിരമായതിനാല്‍ ചില നടിമാര്‍ ഇമ്രാന്‍ ഹാഷ്മിയുടെ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. എന്നാല്‍ രസകരമായൊരു കഥയാണ് നര്‍ഗിസ് ഫഖ്രിയ്ക്ക് പറയാനുള്ളത്.

സീരിയല്‍ കിസ്സര്‍ ആയ ഇമ്രാനെ ചുംബനത്തിലൂടെ തന്നെ ഞെട്ടിച്ച കഥ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു അസര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് ഇതിഹാസവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തില്‍ അസര്‍ ആയാണ് ഇമ്രാന്‍ അഭിനയിച്ചത്. ചിത്രത്തിലെ ബോല്‍ ദോ ന സര എന്ന പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് ഇമ്രാനും നര്‍ഗിസും തുറന്നു പറഞ്ഞിരുന്നു.

പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. ഇതിലായിരുന്നു ഇരുവരും മനസ് തുറന്നത്. നല്ല തണുപ്പുള്ളപ്പോഴായിരുന്നു ഈ പാട്ട് ചിത്രീകരിച്ചതെന്ന് ഇരുവരും ഓര്‍ക്കുന്നുണ്ട്. ചിത്രത്തില്‍ നര്‍ഗിസും ഇമ്രാനും ചുംബിക്കുന്ന ഒന്നിലധികം രംഗങ്ങളുണ്ട്.

അഞ്ച് തവണ താന്‍ ഇമ്രാനെ ചുംബിക്കുന്നുണ്ടെന്നും അതിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച് വരെ താന്‍ ചിന്തിച്ചുവെന്നാണ് നര്‍ഗിസ് പറയുന്നത്. അതോടൊപ്പം ചിത്രത്തിലെ കഥാപാത്രമാകാന്‍ ഇമ്രാന്‍ വെപ്പ് മീശ വച്ചിരിക്കുന്നതിനാല്‍ തനിക്ക് അത് വല്ലാത്ത അസ്വസ്ഥതയായിരുന്നുവെന്നും നര്‍ഗിസ് പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ ആ പയ്യനെ ചുംബിക്കണമായിരുന്നു. അതും അഞ്ച് തവണ. ഞാന്‍ അതിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇതെന്റെ കരാറില്‍ പറയാത്തത് ആണല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.

അവന്‍ അല്ലെന്ന് അഭിനയിക്കുന്നുണ്ടായിരുന്നുവെങ്കിലും അവനിത് ആസ്വദിക്കുന്നുണ്ടെന്നതായിരുന്നു സത്യം. അയ്യോ ദൈവമേ, ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്നായിരുന്നു ആ നുണയന്‍ പറഞ്ഞത്'' നര്‍ഗിസ് പറയുന്നു. മേക്കിംഗ് വീഡിയോയില്‍ ഇരുവരുടേയും ചുംബന രംഗവുമുണ്ട്. സംവിധായകന്‍ കട്ട് പറഞ്ഞ ശേഷവും നര്‍ഗിസ് ഇമ്രാനെ ചുംബിക്കുന്നത് തുടരുന്നതും അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ഇമ്രാന്‍ ഞെട്ടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ഇമ്രാന്റെ അമ്പരപ്പ് കണ്ട് ചുറ്റും കൂടി നിന്നവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയും നര്‍ഗിസ് ഇമ്രാനൊപ്പമുള്ള ചുംബന രംഗത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ''കരാര്‍ ഒപ്പിട്ട ശേഷമാണ് ഞാന്‍ അറിയുന്നത് അവന് സീരിയല്‍ കിസ്സര്‍ എന്നൊരു പേരുണ്ടെന്ന്. ബോല്‍ ദോ ന സര എന്ന പാട്ടിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ആ പാട്ടിന്റെ അര്‍ത്ഥം പറയാനുള്ളത് പറയൂ എന്നായിരുന്നു.

പക്ഷെ എന്റെ ചുണ്ട് അവന്റെ ചുണ്ടുമായി ഒട്ടിയിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് സംസാരിക്കുക. ഒരുപാട് റീടേക്കുകളെടുത്തു. ഞാന്‍ കരുതി അവര്‍ എന്നെ പറ്റിക്കുകയാണെന്ന്. കൂടുതല്‍ പ്രതിഫലം വാങ്ങുമെന്ന് ഞാനവരെ ഭീഷണിപ്പെടുത്തുകയായിരുന്നു'' എന്നാണ് നര്‍ഗിസ് പറയുന്നത്.

അതേസമയം അസര്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോവുകയായിരുന്നു. ഡിബൂക്ക്് ഇമ്രാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാള സിനിമ എസ്രയുടെ ഹിന്ദി റീമേക്കാണ് ചിത്രം. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ ത്രീയിലാണ് ഇമ്രാന്‍ ഹാഷ്മി അഭിനയിക്കുന്നത്.

രണ്ട് സൂപ്പര്‍ താരങ്ങളും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും താരം എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

അമേരിക്കന്‍ സ്വദേശിയായ നര്‍ഗിസ് ഫഖ്രി മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. റോക്ക്‌സ്റ്റാര്‍ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് മദ്രാസ് കഫെ, മേം തേരാ ഹീറോ, അസര്‍, ഡിഷ്യൂം, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ടോര്‍ബാസ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഹോളിവുഡ് ചിത്രം സ്‌പൈയിലും അഭിനയിച്ചിട്ടുണ്ട്.

Content Highlight: Nargis did not stop kissing despite the cut

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup