---
title: "കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കും,സമാന്ത"
english_title: "Will try hard to hold on, Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15014/will-try-hard-to-hold-on-samantha"
published_at: "2021-12-08T11:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0470386689_.jpg"
keywords: []
---

# കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കും,സമാന്ത

> **Lead Summary:** നാഗ ചെതന്യയുമായുള്ള വിവാഹ മോചതനത്തിന് ശേഷം സമാന്ത റുത്ത് പ്രഭു എന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാലും, അതിനെ വിവാഹ മോചനവുമായി ബന്ധപ്പെടുത്താനാണ് പലരും ശ്രമിയ്ക്കുന്നത്. അല്ലെങ്കില്‍, തന്റെ മനസ്സിന്റെ ധൈര്യത്തെ തിരിച്ചു പിടിയ്ക്കാന്‍ സമാന്ത പങ്കുവയ്ക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്‌റ്റോറികളും എല്ലാം അത്തരത്തിലുള്ളതാണ്.

## Article Content

നാഗ ചെതന്യയുമായുള്ള വിവാഹ മോചതനത്തിന് ശേഷം സമാന്ത റുത്ത് പ്രഭു എന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാലും, അതിനെ വിവാഹ മോചനവുമായി ബന്ധപ്പെടുത്താനാണ് പലരും ശ്രമിയ്ക്കുന്നത്. അല്ലെങ്കില്‍, തന്റെ മനസ്സിന്റെ ധൈര്യത്തെ തിരിച്ചു പിടിയ്ക്കാന്‍ സമാന്ത പങ്കുവയ്ക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്‌റ്റോറികളും എല്ലാം അത്തരത്തിലുള്ളതാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍ നിന്നും അതിജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്ന സമാന്തയയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചര്‍ച്ചയാവുന്നു.

സമാന്ത വളരെ അധികം കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാക്കുന്നു.  അതിനെ അതിജീവിയ്ക്കുന്നതിന്റെ ഭാഗമായി, പോസിറ്റീവ് ക്വാട്ട്‌സ് പങ്കുവയ്ക്കുകയാണ് താരം.

നേരിട്ട് വിവാഹ മോതനത്തെ കുറിച്ച് പ്രതികരിക്കുകയല്ല, എന്നാല്‍ താന്‍ എടുത്ത തീരുമാനം ശരിയാണെന്ന് സ്ഥാപിയ്ക്കും വിധമുള്ള സ്‌റ്റോറികളാണ് നടി പങ്കുവയ്ക്കുന്നത്.

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം, ഇനിയും ഒരുപാട് പഠിക്കാനുണ്ട് എന്നതാണ്. ഒരുപാട് കാര്യങ്ങള്‍ ശരിയായിരിയ്ക്കും എന്നാല്‍ പല കാര്യങ്ങളും ശരിയല്ല എന്നതാണ് സത്യം. ചിലപ്പോള്‍ നിങ്ങള്‍ എത്ര പോരാടിയാലും ചിലത് നഷ്ടപ്പെടുക തന്നെ ചെയ്യും.

ചിലത് നിങ്ങള്‍ കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കും, പക്ഷെ പിടി വിടുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് പിന്നീട് തിരിച്ചറിയും. അംഗീകരിയ്ക്കുക എന്നത് ചെറിയ ശാന്തമായ ഒരു മുറിയാണ്' എന്നാണ് സമാന്ത ഏറ്റവും ഒടുവില്‍ പങ്കുവച്ച ക്വാട്ട്.

വിവാഹ മോചനം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പേ തന്നെ സമാന്ത ഇന്റസ്ട്രിയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്തിരുന്നു. വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നടി യാത്രകള്‍ തുടങ്ങി.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളിലൂടെ നഷ്ടത്തിന്റെ വേദന മറക്കാന്‍ ശ്രമിയ്ക്കുകയാണ് സമാന്ത എന്ന തരത്തിലാണ് അന്ന് നടിയെ കുറിച്ച് വാര്‍ത്തകള്‍ വന്നത്.

വിവാഹ മോചനം തീര്‍ത്തും തങ്ങളുടെ സ്വകാര്യ തീരുമാനമാണെന്ന് വിശ്വസിക്കുന്നവരാണ് സമാന്തയും നാഗ ചൈതന്യയും. ഒരു ഘട്ടം എത്തിയപ്പോഴാണ് വിവാഹ മോചനത്തെ കുറിച്ച് പോലും ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചത്.

എന്നാല്‍ അതിന് ശേഷം വിവാഹ മോചനത്തിന്റെ കാരണത്തെ കുറിച്ച് പല ഗോസിപ്പുകള്‍ വന്നുവെങ്കിലും അതിനോട് ഇതുവരെയും രണ്ട് പേരും പ്രതികരിച്ചിട്ടില്ല. ​

യാത്രകളെല്ലാം കഴിഞ്ഞെത്തിയ സമാന്ത തന്റെ തിരക്കുകളിലേക്ക് നീങ്ങിയിരിയ്ക്കുകയാണ്. തുടര്‍ച്ചയായി ചിത്രങ്ങള്‍. രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് സമാന്ത കരാറ് ചെയ്തിരിയ്ക്കുന്നത്.

രണ്ടും സ്ത്രീപക്ഷ ചിത്രങ്ങള്‍. ഹോളിവുഡിലും ബോളിവുഡിലും നടിയെ കരാറ് ചെയ്തു എന്ന സന്തോഷ വാര്‍ത്തകളും പുറത്ത് വരുന്നു. ഇതിന് പുറമെ ഫോട്ടോഷൂട്ടുകളും പൊതു പരിപാടികളുമൊക്കെയായി തിരക്കുകളില്‍ തന്നെയാണ് സാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/15014/will-try-hard-to-hold-on-samantha)