---
title: "#anushkasharma | അനുഷ്‌ക വീണ്ടും ഗര്‍ഭിണിയായി? രണ്ടാമത്തെ കുഞ്ഞിന് കാത്തിരുന്ന് താര ദമ്പതിമാർ"
english_title: "#anushka #pregnant #again #starcouple #expecting #second #child "
publisher: "moviemax.in"
canonical_url: "https://moviemax.in/news/150034/anushka-pregnant-again-starcouple-expecting-second-child"
published_at: "2023-09-30T14:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517e20ccac56_anushka.jpg"
keywords: []
---

# #anushkasharma | അനുഷ്‌ക വീണ്ടും ഗര്‍ഭിണിയായി? രണ്ടാമത്തെ കുഞ്ഞിന് കാത്തിരുന്ന് താര ദമ്പതിമാർ

> **Lead Summary:** ** അ**നുഷ്‌ക ശര്‍മയും വിരാട് കോലിയും സിനിമ-ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരജോഡിയാണ്. സിനിമ, ക്രിക്കറ്റ് എന്നീ രണ്ട് വ്യത്യസ്ത ഫീൽഡിലുള്ള താരജോഡികളുടെ പ്രണയവും വിവാഹവും ഇരുകയ്യും നീട്ടി ആഘോഷമാക്കിയതാണ്.

## Article Content

** അ**നുഷ്‌ക ശര്‍മയും വിരാട് കോലിയും സിനിമ-ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരജോഡിയാണ്. സിനിമ, ക്രിക്കറ്റ് എന്നീ രണ്ട് വ്യത്യസ്ത ഫീൽഡിലുള്ള താരജോഡികളുടെ പ്രണയവും വിവാഹവും ഇരുകയ്യും നീട്ടി ആഘോഷമാക്കിയതാണ്.

ഇവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നുണ്ട്. ഇവർക്കിടയിലെ ബോണ്ട് ആരാധകർ ഏറെ ഏറ്റെടുക്കാറുണ്ട്. പ്രണയത്തിലും ദാമ്പത്യജീവിതത്തിലും സൗഹൃദത്തിനും എത്രത്തോളം സ്ഥാനമുണ്ടെന്ന് ഇവർ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നു.

2017 ലാണ് അനുഷ്‌ക-വിരാട് താര വിവാഹം നടന്നത്. ഇപ്പോഴിതാ ഇവരെ കുറിച്ച് പുതിയ വാർത്ത വന്നിരിക്കുകയാണ്. അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഇവർക്ക് കൊവിഡ് കാലത്താണ് ആദ്യത്തെ പെണ്‍ കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകൾക്ക് പേരിട്ടത്. ആദ്യത്തെ കുഞ്ഞ് എത്തുന്ന വിവരം അവസാന നിമിഷം ആയിരുന്നു ഇവർ ആരാധകരുമായി പങ്കുവെച്ചത്. ഇത്തവണയും പതിവ് തെറ്റിക്കില്ല എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

കുറച്ച് നാളുകളായി പൊതുവേദികളില്‍ അനുഷ്‌കയെ കാണാത്തതും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾക്ക് ഒരു പോസിറ്റീവ് സൂചന നൽകുകയാണ്. 2018 ലെ സീറോയാണ് അനുഷ്‌ക അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/150034/anushka-pregnant-again-starcouple-expecting-second-child)