---
title: "#priyanka |  പാട്ടിനെ കളിയാക്കി മാധ്യമപ്രവര്‍ത്തക; ചുട്ട മറുപടി നൽകി പ്രിയങ്ക ചോപ്ര"
english_title: "#Journalist #making #fun #priyanka #song # give #goodanswer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/149987/journalist-making-fun-priyanka-song-give-goodanswer"
published_at: "2023-09-30T11:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517bef0e9714_priyanka1.jpg"
keywords: []
---

# #priyanka |  പാട്ടിനെ കളിയാക്കി മാധ്യമപ്രവര്‍ത്തക; ചുട്ട മറുപടി നൽകി പ്രിയങ്ക ചോപ്ര

> **Lead Summary:** ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് നടി പ്രിയങ്ക ചോപ്ര. തന്റെ ഉറച്ച നിലപാടുകളിലൂടേയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലത്തിലൂടേയും പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ നിരന്തരം മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുള്ള വിമര്‍ശനങ്ങളേയും പ്രിയങ്ക ചോപ്രയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

## Article Content

ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് നടി പ്രിയങ്ക ചോപ്ര. തന്റെ ഉറച്ച നിലപാടുകളിലൂടേയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലത്തിലൂടേയും പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ നിരന്തരം മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുള്ള വിമര്‍ശനങ്ങളേയും പ്രിയങ്ക ചോപ്രയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഒരിക്കല്‍ പാട്ട് പാടാനുള്ള തന്റെ കഴിവിനെ പരിഹസിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടറെ പ്രിയങ്ക ചോപ്ര കൈകാര്യം ചെയ്തത് കയ്യടി നേടിയിരുന്നു. അഭിനയത്തിന് പുറമെ പാട്ടിലും പ്രിയങ്ക ചോപ്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പിത്ത്ബുള്ളിനൊപ്പം ചേര്‍ന്ന് പ്രിയങ്ക ആലപിച്ച എക്‌സോട്ടിക് എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. ഈ സമയത്തായിരുന്നു സംഭവം. പ്രിയങ്ക ഓട്ടോ ട്യൂണിന്റെ സഹായത്തോടെയാണ് പാടുന്നത് എന്ന വിമര്‍ശനം ചിലര്‍ അക്കാലത്ത് ഉയര്‍ത്തിയിരുന്നു.

ഇതിനിടെയാണ് പ്രിയങ്കയോട് ഒരു പത്രസമ്മേളനത്തില്‍ വച്ച് മാധ്യ പ്രവര്‍ത്തക രണ്ട് വരി പാടാന്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ എന്നെ ടെസ്റ്റ് ചെയ്യുകയാണോ എന്നാണ് പ്രിയങ്ക ചോപ്ര ആദ്യം ചോദിച്ചത്. പിന്നാലെ താരം തന്നോട് പാടാന്‍ ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകയോട് സ്‌റ്റേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് തന്റെ പാട്ട് ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് പ്രിയങ്ക പാടുകയായിരുന്നു. ചിലര്‍ പ്രിയങ്കയ്ക്ക് കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ താരത്തെ അഹങ്കാരി എന്ന് വിളിക്കുകയാണ്.

താരത്തിന്റെ പ്രവര്‍ത്തി മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കുന്നതായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്ര അഹങ്കരിക്കാന്‍ മാത്രം നല്ല ഗായികയൊന്നുമല്ല പ്രിയങ്ക, മറ്റൊരു പാട്ടുകാരും പാടാന്‍ പറഞ്ഞാല്‍ ഇതുപോലെ പെരുമാറില്ല എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിറ്റഡല്‍ സീരീസിലാണ് പ്രിയങ്കയെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/149987/journalist-making-fun-priyanka-song-give-goodanswer)