2023-09-30T11:15:00

ഒരുകാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന നായികയായിരുന്നു രവീണ ടണ്ടന്‍. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് രവീണ. ഇന്നും രവീണയുടെ ഫിറ്റ്‌നസും സൗന്ദര്യവുമെല്ലാം അതുപോലെ തന്നെയുണ്ട്. ഓഫ് സ്‌ക്രീനിലും ഓൺ സ്ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് രവീണ.

ഇപ്പോഴിതാ തനിക്ക് കൂടെ അഭിനയിച്ചൊരു താരത്തോടുണ്ടായിരുന്ന ക്രഷിനെക്കുറിച്ച് മനസ് തുറക്കുകയാണ് രവീണ. തനിക്കൊപ്പം അഭിനയിച്ചിരുന്ന ഋഷി കപൂറിനോടാണ് രവീണയ്ക്ക് ക്രഷ് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് 1995 ല്‍ പുറത്തിറങ്ങിയ സാജന്‍ കെ ബാഹോം മേം എന്ന സിനിമ മികച്ച വിജയമായിരുന്നു. ''അദ്ദേഹം കല്യാണം കഴിച്ചപ്പോള്‍ ഞാന്‍ കരയുകയായിരുന്നു.

അദ്ദേഹത്തോട് എനിക്ക് വലിയ ക്രഷ് ആയിരുന്നു. ഓരോ തവണ അദ്ദേഹം വിദേശത്ത് പോകുമ്പോഴും എനിക്കൊരു പാവക്കുട്ടിയെയോ മറ്റോ കൊണ്ടു വരുമായിരുന്നു.അദ്ദേഹത്തിന്റെ കല്യാണ സമയത്ത് മൊത്തം ഞാന്‍ കരയുകയായിരുന്നു. ആകെ തോന്നിയ ആശ്വാസം അദ്ദേഹം നീതുവിനെയാണ് കല്യാണം കഴിച്ചത് എന്നതാണ്.

എനിക്ക് അവരെ രണ്ടു പേരെയും ഒരുപാടിഷ്ടമാണ് രവീണ പറയുന്നു. അതേസമയം താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് കഴിഞ്ഞ ദിവസം രവീണ തുറന്നടിച്ചു. അന്ന് തന്നെ ബോഡി ഷെയിം ചെയ്തവരും സ്ലട്ട് ഷെയിം ചെയ്തവരും ഇന്ന് സ്വയം വിളിക്കുന്നത് ഫെമിനിസ്റ്റുകളാണെന്നും എന്നാല്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് തനിക്ക് അറിയാമെന്നും രവീണ പറയുന്നു.

മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു രവീണ തുറന്നടിച്ചത്. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്കും രവീണ തിരിച്ചെത്തി. കെജിഎഫ് ചാപ്റ്റര്‍ 2വിലൂടെയായിരുന്നു രവീണയുടെ ബിഗ് സ്‌ക്രീന്‍ റീഎന്‍ട്രി. ഇപ്പോഴിതാ രവീണയുടെ മകള്‍ റാഷ തഡാനിയും അധികം വൈകാതെ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlight: #Iwas #crying #whenhe #married #revealed #crush #co-star #RaveenaTandon

Next TV

Top Stories










News Roundup