കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. നിരവധി ആരാധകരുള്ള പരമ്പര കൂടിയാണ് . മറ്റ് സീരിയലുകളെ അപേക്ഷിച്ച് സാന്ത്വനത്തിന്റെ അവതരണ രീതിയും കഥയുമെല്ലാം പുതുമയുള്ളതാണ് എന്നതാണ് സീരിയലിനെ വേറിട്ട് നിർത്തുന്നത്. മുതിർന്ന താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയിട്ടുണ്ട്.
നിരവധി സിനിമകളിലൂടെ ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്നിരുന്ന ചിപ്പി, സീരിയലുകളിലെ സ്ഥിരം സാന്നിധ്യം രാജീവ് പരമേശ്വർ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ് എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് സാന്ത്വനവും ഇടംനേടി. പ്രണയിച്ച് വിവാഹം കഴിച്ചതോടെ മകൾ അപർണയെ ഉപേക്ഷിച്ച തമ്പി ഇപ്പോൾ മകളേയും മരുമകൻ ഹരിയേയും സ്വീകരിച്ച് സ്വന്തം വീട്ടിലേക്ക് കുറച്ചുനാൾ കൂട്ടികൊണ്ട് പോയിരിക്കുകയാണ്.
തന്റെ മകളെ വിവാഹം കഴിക്കാൻ മാത്രം യോഗ്യതയില്ലാത്തവനാണ് ഹരി എന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് തമ്പി. തനിക്കുള്ള സ്വത്തോ സമ്പാദ്യമോ സാന്ത്വനത്തിലെ അംഗങ്ങൾക്കില്ലാത്തതിനാൽ സാന്ത്വനത്തിലെ അംഗങ്ങളേയും പുച്ഛത്തോടെയാണ് തമ്പി കാണുന്നത്.
ഹരി അപർണയെ വിവാഹം ചെയ്ത ശേഷം പലപ്പോഴും ശിവനുമായി തമ്പി കയർക്കുതയും ചെയ്തിരുന്നു. സാന്ത്വനം കുടുംബത്തിലെ അംഗങ്ങളോടുള്ള വെറുപ്പ് എന്നും മനസിൽ സൂക്ഷിക്കുന്ന തമ്പി ശിവൻ മാപ്പ് ചോദിച്ച ശേഷമാണ് അപർണയെ കാണാൻ എത്തിയതും സ്വീകരിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതും. ഇപ്പോൾ തമ്പിയുടെ ലക്ഷ്യം ഹരിയെ സാന്ത്വനത്തിൽ നിന്ന് അകറ്റി തനിക്കൊപ്പം നിർത്തുക എന്നതാണ്.
സാന്ത്വനത്തിലെ അംഗങ്ങളെ വിട്ട് തമ്പിയുടെ വീട്ടിലേക്ക് എത്തിയതിൽ പിന്നെ ഓരോ കാരണങ്ങൾ പറഞ്ഞ് തമ്പി ഹരിയെ അവിടെ തന്നെ പിടിച്ച് നിർത്തുകയാണ്. അപർണയും നിർബന്ധിക്കുന്നതിനാൽ ഹരിക്ക് അവിടെ നിന്നും ഇറങ്ങി വരാനും സാധിക്കുന്നില്ല. ഹരിയേയും അപർണയേയും ഒന്നിച്ച് കിട്ടുമ്പോഴെല്ലാം തമ്പി സാന്ത്വനത്തിലെ അംഗങ്ങളുടെ കുറവുകൾ പറഞ്ഞ് സഹോദരങ്ങളെ ഹരിയിൽ നിന്ന് അകറ്റാനുള്ള ശ്രണങ്ങളും നടത്തുന്നുണ്ട്.
ഇരുവരേയും സാന്ത്വനം വീട്ടിലേക്ക് മടക്കി അയക്കാതിരിക്കാനാണ് തമ്പി ശ്രമിക്കുന്നത്. അതിനായി തമ്പി എല്ലാ വഴികളിലൂടെയും ശ്രമിക്കുന്നുമുണ്ട്. സ്‌നേഹത്തിന്റെ വഴിയിലൂടെ ശ്രമിച്ചിട്ട് കാര്യമില്ല എന്നറിഞ്ഞ തമ്പി മറ്റ് പല വഴികളും ആലോചിക്കുകയാണ്. പണത്തിന്റെ കാര്യത്തില്‍ സാന്ത്വനം വീടിനെ മോശമായി ചിത്രീകരിച്ച തമ്പിയെ ശക്തമായ വാക്കുകളിലൂടെ ഹരി എതിർത്ത നിന്നിരുന്നു.
സമ്പത്ത് കുറഞ്ഞാലും അതിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കാനാണ് താന്‍ സാന്ത്വനം വീട്ടില്‍നിന്ന് പഠിച്ചതെന്നും തന്റെ അവസാന ശ്വാസത്തിലും താന്‍ കൃഷ്ണ സ്റ്റോഴ്‌സിലെ ബാലന്റെ അനിയന്‍ ഹരികൃഷ്ണന്‍ തന്നെ ആയിരിക്കുമെന്നെല്ലാം ശക്തമായ ഹരി തമ്പിയോട് പറയുന്നുണ്ട്.
പുതുതായി പുറത്തിറങ്ങിയ പ്രമോയിൽ ഹരിയേയും കൊണ്ട് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാണിക്കാനും അവിടെ തനിക്കുള്ള പ്ലാനുകളെ കുറിച്ച് ഹരിയോട് പറയുകയും ചെയ്യുന്ന തമ്പിയേയാണ് കാണിക്കുന്നത്. മനസില്ല മനസോടെയാണ് ഹരി തമ്പിക്കൊപ്പം സഞ്ചരിക്കുന്നത്.
ബാലന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ സ്റ്റോഴ്സിലേക്കും ഹരിയേയും കൊണ്ട് തമ്പി എത്തുന്നുണ്ട്. ഇനി എന്താണ് സംഭഴിക്കാൻ പോകുന്നത് എന്നോർത്തുള്ള ഭയത്തോടെയാണ് ബാലനും ശിവനും എല്ലാം തമ്പിക്കൊപ്പമുള്ള ഹരിയുടെ യാത്രയെ കാണുന്നത്. അതേസമയം അപ്പുവും തിരികെ സാന്ത്വനത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.
പുതിയ പ്രമോയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രോക്ഷകർക്കിടയിൽ ലഭിക്കുന്നത്. പരമ്പരയിലെ ജനപ്രിയ ജോഡിയായ ശിവാഞ്ജലി സീനുകൾ കൂടുതൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സീരിയൽ പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്.
Content Highlight: sathwanam serial new pramo video out


































