logo

'ഇസയുടെ കുസൃതികൾ കാണുന്നത് വിലമതിക്കാനാകാത്ത അനുഭവമാണ്'- ചാക്കോച്ചന്‍

Published at Jun 15, 2021 10:42 AM 'ഇസയുടെ കുസൃതികൾ കാണുന്നത് വിലമതിക്കാനാകാത്ത അനുഭവമാണ്'- ചാക്കോച്ചന്‍

കോവിഡിന്റെ രണ്ടാം തരംഗവും ലോക്ക്ഡൗണും വല്ലാത്ത മാനസീക പിരിമുറുക്കമാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നൊക്കെ ഒന്ന് റിഫ്രഷ് ആകാനായി ഓൺലൈനിൽ ഒരു ചലഞ്ചുമായി എത്തിയിരുന്നു കുഞ്ചാക്കോ ബോബൻ. പഴയ സ്കൂൾ ഓർമ്മകൾ പുതുക്കുക, പുതിയ ഒരു കാര്യം ചെയ്യുക, ഒരു ആവശ്യക്കാരനെ സഹായിക്കുക, അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ ടാസ്കുകളുമായി തന്റെ ആരാധകരെ ലോക്ക്ഡൗൺ ബോറടിയിൽ നിന്ന് രക്ഷിക്കാൻ അടിപൊളി പ്ലാനുമായാണ് ചാക്കോച്ചൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും എത്തുന്നത്. ഈ സ്പെഷ്യൽ ചാക്കോച്ചൻ ചലഞ്ചിനെപ്പറ്റി ഈയിടെ താരം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.


ഈയിടെ ഞാൻ ഒരു സുഹൃത്തുമായി സംസാരിക്കുകയുണ്ടായി അവന്റെ സംസാരത്തിലെ ആ പ്രത്യാശയില്ലായ്മയാണ് ചാക്കോച്ചൻ ചലഞ്ചിനു വഴിയാക്കിയത്. ലോക്ക്ഡൗൺ തീരും എന്ന് പ്രതീക്ഷിക്കുന്ന ദിവസം ജൂൺ 16 വരെ എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന കുറച്ചു ആക്ടിവിറ്റികൾ അതാണ് ഈ ചലഞ്ച്‌. വളരെ ലളിതമായ കാര്യങ്ങളാണ് അത്. ഒരു പഴയ സുഹൃത്തിനോട് സംസാരിക്കുക, ഒരു ഫിസിക്കൽ ചലഞ്ച്, സഹായം വേണ്ടവരെ സഹായിക്കുക അങ്ങനെ അങ്ങനെ.

ഇത്പോലെ ഉള്ള വളരെ ചലഞ്ചിങ് സമയത്തു നമ്മുടെ മനസിനെ പോസിറ്റീവ് കാര്യങ്ങൾ കൊണ്ട് നിറക്കുന്നത് വളരെ ആവശ്യമാണ്. ഈ മഹാമാരിയുടെ ആദ്യ ദിനങ്ങളിൽ നമ്മൾ വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. എന്താണ് നടക്കാൻ പോകുന്നത് എന്നതിൽ ഒരു ആകാംഷയും ആശങ്കയും ഒക്കെ, എന്നാൽ ഇപ്പോൾ അതിന്റെയെല്ലാം പരിണിതഫലങ്ങൾ നമ്മളെ മാനസികമായും ശാരീരികമായും ബാധിച്ചു തുടങ്ങി. ആദ്യ ലോക്ക്ഡൗൺ സമയത്തു ഞാൻ സിനിമകളും സീരീസുകളും ഒക്കെ കാണാൻ ചിലവഴിച്ചു എങ്കിൽ ഇപ്പോൾ ഞാൻ പോസിറ്റീവ് ആയിരിക്കാൻ പല കാര്യങ്ങളും ഒരു ദിവസം ചെയ്യുന്നു.

പണ്ടൊക്കെ ചെന്നൈയിൽ ഡബ്ബിങ് നടക്കുന്ന സമയത്തു ആ ട്രെയിൽ യാത്രയിൽ ഒട്ടേറെ നോവലുകൾ വായിക്കുമായിരുന്നു ഞാൻ. എന്നാൽ ആ യാത്രകൾ നിന്നപ്പോൾ ആ വായനയും നിന്നു . ഇപ്പോൾ ആ വായനാശീലം വീണ്ടും തുടങ്ങി. അതുപോലെ പ്രകൃതിയുമായി കുറച്ചുകൂടെ കണക്ട് ചെയ്യാൻ ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട്. വെറുംകാലിൽ നടക്കുക, മഴ നനയുക ഒക്കെ ചെയ്യുന്നു. എന്നെ സംബന്ധിച്ച് ഈ ചലഞ്ച് ഈ സമയത്തു എല്ലാവരിലേക്കും പോസിറ്റിവിറ്റി പകരാൻ ഒരു ഉപാധിയാണ്.


ഞാനും ഇസയും വീട്ടിൽ ഒന്നിച്ചുള്ള ഈ സമയം വളരെയധികം ആസ്വദിക്കുന്നുണ്ട്. അവന്റെ ഈ പ്രായത്തിലെ കുസൃതികൾ കാണുക എന്നത് വിലമതിക്കാനാകാത്ത ഒരു അനുഭവമാണ്. എനിക്ക് ഒരു പരാതിയെ ഉള്ളു, ഈ കുട്ടികൾ എന്താ ഇത്ര പെട്ടെന്ന് വലുതാകുന്നത്!

"It's an invaluable experience to see Issa's work," Chackochan said

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories