---
title: "തനു ബാലകി​ൻ്റെ കോൾഡ്​ കേസിൽ പൃഥ്വിരാജും അദിതി ബാലനും "
english_title: " Prithviraj will play the role of the investigating officer in the cold case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1497/prithviraj-will-play-the-role-of-the-investigating-officer-in-the-cold-case"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f9e3c462e62e_prithi.jpg"
keywords: []
---

# തനു ബാലകി​ൻ്റെ കോൾഡ്​ കേസിൽ പൃഥ്വിരാജും അദിതി ബാലനും 

> **Lead Summary:** പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'കോള്‍ഡ് കേസ്' തിരുവനന്തപുരത്ത് ആരംഭിച്ചു. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥ​െൻറ റോളിലാണ് പൃഥ്വിരാജ് എത്തുക. അരുവി എന്ന തമിഴ്​ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി പടവെട്ട്​ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ്​ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്​.

## Article Content

പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'കോള്‍ഡ് കേസ്' തിരുവനന്തപുരത്ത് ആരംഭിച്ചു. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥ​െൻറ റോളിലാണ് പൃഥ്വിരാജ് എത്തുക. അരുവി എന്ന തമിഴ്​ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി പടവെട്ട്​ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ്​ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്​.

ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന 'ജനഗണമന' എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ്​ നായകനാകുന്ന കോൾഡ്​ കേസ് കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്​​ പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്​. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയെന്നും സൂചനയുണ്ട്​.

ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്രീനാഥി​ൻ്റെതാണ് തിരക്കഥ. കലാസംവിധാനം അജയൻ ചാലിശ്ശേരിയും ഷമീര്‍ മുഹമ്മദ്​ എഡിറ്റിങ്ങും നിർവഹിക്കുന്നു. ആ​േൻറാ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍. ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/1497/prithviraj-will-play-the-role-of-the-investigating-officer-in-the-cold-case)