---
title: "സ്റ്റൈല്‍ മന്നനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വി.കെ ശശികല; സ്വീകരിച്ച് രജനിയും ഭാര്യയും"
english_title: "VK Sasikala visits Style Mannan at home; Accepted by Rajini and wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14965/vk-sasikala-visits-style-mannan-at-home-accepted-by-rajini-and-wife"
published_at: "2021-12-07T22:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af8df7a03d3_.jpg"
keywords: []
---

# സ്റ്റൈല്‍ മന്നനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വി.കെ ശശികല; സ്വീകരിച്ച് രജനിയും ഭാര്യയും

> **Lead Summary:** തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയായി വി.കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശശികല രജനിയെ വീട്ടിലെത്തി സന്ദർശിച്ചത്.

## Article Content

തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയായി വി.കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശശികല രജനിയെ വീട്ടിലെത്തി സന്ദർശിച്ചത്.

അടുത്തിടെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രജനികാന്തിന്റെ ആരോഗ്യനില നേരിട്ടെത്തി അന്വേഷിക്കുന്നതിനാണ് ശശികല എത്തിയത്.

ദാദാ സാഹിബ് ഫാൽക്കെഅവാർഡ് നേട്ടത്തിൽ സൂപ്പർതാരത്തെ ശശികല അഭിനന്ദിച്ചുവെന്നും ശശികലയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രജനിയും ഭാര്യ ലത രജനീകാന്തും ചേർന്നാണ് ശശികലയെ സ്വീകരിച്ചത്

അണ്ണാത്തേ'ക്ക് ശേഷം അടുത്ത വർഷം പുറത്തിറക്കാനുദ്ദേശിക്കുന്ന ഏതാനും ചിത്രങ്ങളുടെ തിരക്കഥ കേൾക്കുകയാണ് ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷം രജനീകാന്ത്. ശശികലയുടെ സന്ദർശനവേളയിൽ എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14965/vk-sasikala-visits-style-mannan-at-home-accepted-by-rajini-and-wife)