---
title: "ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി പൃഥ്വി ആവേശത്തോടെ ആരാധകര്‍  "
english_title: "The shooting of the film started in Thiruvananthapuram today in full compliance with the Kovid standards. The main female character in the film is a guest boy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1493/the-shooting-of-the-film-started-in-thiruvananthapuram-today-in-full-compliance-with-the-kovid-standards-the-main-female-character-in-the-film-is-a-guest-boy"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f9d24f7b6cc7_prithiraj.jpg"
keywords: []
---

# ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി പൃഥ്വി ആവേശത്തോടെ ആരാധകര്‍  

> **Lead Summary:** നവാഗത സംവിധായകന്‍ തനു ബാലകിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു . ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമാണ് തനു ബാലക് 'കോള്‍ഡ് കേസ്' എന്നാണ് ചിത്രത്തിന്റെ പേര് .

## Article Content

നവാഗത സംവിധായകന്‍ തനു ബാലകിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു . ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമാണ് തനു ബാലക് 'കോള്‍ഡ് കേസ്' എന്നാണ് ചിത്രത്തിന്റെ പേര് .

പൂര്‍ണമായും  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്.

സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

കൊവിഡ് ഭേദമായ പൃഥ്വിരാജ് അടുത്ത വാരം ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യും. തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം.

യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയെന്നാണ് സംവിധായകന്‍റെ വിശദീകരണം. അതേസമയം ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നും തനു ബാലക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണ് ഇത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1493/the-shooting-of-the-film-started-in-thiruvananthapuram-today-in-full-compliance-with-the-kovid-standards-the-main-female-character-in-the-film-is-a-guest-boy)