---
title: "നടി അർച്ചന സുശീലൻ വിവാഹിതയായി"
english_title: "Actress Archana Sushilan gets married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14919/actress-archana-sushilan-gets-married"
published_at: "2021-12-07T17:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af4b665cf9e_.jpg"
keywords: []
---

# നടി അർച്ചന സുശീലൻ വിവാഹിതയായി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അർച്ചനാ സുശീലൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ അർച്ചന ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അധികവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അർച്ചനാ സുശീലൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ അർച്ചന ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അധികവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

എൻറെ മാനസപുത്രി എന്ന പരമ്പര ആണ് താരത്തിന് കരിയറിൽ ഒരു ബ്രേക്ക് നൽകിയത്. വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരമ്പര ആയിരുന്നു ഇത്.

നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. താരം ഈ പരമ്പരയിൽ അവതരിപ്പിച്ച ഗ്ലോറിയ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കില്ല. അത്രയും മികച്ച പ്രകടനമായിരുന്നു താരം ഈ പരമ്പരയിൽ കാഴ്ചവച്ചത്. നെഗറ്റീവ് കഥാപാത്രം ആയിരുന്നു എങ്കിലും താരത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുക ആയിരുന്നു.

ഇപ്പോൾ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം. മികച്ച കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത് എങ്കിലും കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് ഇത്.

പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് ഈ പരമ്പരയിലെ അർച്ചനയുടെ കഥാപാത്രത്തെ സ്വീകരിച്ചത്. ഇപ്പോൾ ഒരു സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.

അർച്ചന വിവാഹിത ആയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം പുറത്തുവിട്ടത്. പ്രവീൺ എന്നാണ് ഭർത്താവിൻറെ പേര്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

> “പ്രവീൺ എന്ന വ്യക്തിയെ വിവാഹം ചെയ്തു. നിങ്ങളെ എൻറെ ജീവിതത്തിൽ ലഭിക്കുവാൻ ഞാൻ ഒരുപാട് ഭാഗ്യം ചെയ്തിരിക്കുന്നു. എൻറെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി” – ഇതായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ലഹങ്ക ആണ് താരം ധരിച്ചത്.

ഈ വേഷത്തിൽ താരം അതിമനോഹരമായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. സിനിമ-സീരിയൽ മേഖലയിലെ നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14919/actress-archana-sushilan-gets-married)