---
title: "എന്നെ പലതവണ ഗർഭിണി ആക്കി; തുറന്ന്‍ പറഞ്ഞ് താരം "
english_title: "Nazriya's interview with a media outlet goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14909/nazriyas-interview-with-a-media-outlet-goes-viral"
published_at: "2021-12-07T16:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af42a494517_nasriya.jpg"
keywords: []
---

# എന്നെ പലതവണ ഗർഭിണി ആക്കി; തുറന്ന്‍ പറഞ്ഞ് താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

> യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.

> “നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. താൻ ​ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നെന്ന് പറയുകയാണ് താരം.

എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ലെന്നും നസ്രിയ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിവാഹശേഷം എനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെ പോലെ നിറുത്താതെ സംസാരിക്കും. ഞാനില്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് എന്നെ എപ്പോഴും കളിയാക്കും.

ഞാന്‍ അഭിനയിക്കാതിരുന്നാലോ റോമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയവും ഷാനുവിനുണ്ടായിരുന്നെന്നും നസ്രിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14909/nazriyas-interview-with-a-media-outlet-goes-viral)