---
title: "#tovinothomas  |  ടോവിനോ തോമസ് സ്റ്റാർ മാജിക്കിലേക്ക് വരാൻ തയ്യാറാവുന്നില്ല; കാരണം ഇത് , അനൂപ് ജോൺ"
english_title: "#Neither #TovinoThomas #notwilling #come #starMagic #Becaus this #AnoopJohn"
publisher: "moviemax.in"
canonical_url: "https://moviemax.in/news/149080/neither-tovinothomas-notwilling-come-starmagic-becaus-this-anoopjohn"
published_at: "2023-09-26T12:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651284590e4cf_tovino_1.jpg"
keywords: []
---

# #tovinothomas  |  ടോവിനോ തോമസ് സ്റ്റാർ മാജിക്കിലേക്ക് വരാൻ തയ്യാറാവുന്നില്ല; കാരണം ഇത് , അനൂപ് ജോൺ

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന ഒരുപിടി താരങ്ങളാണ് സ്റ്റാർ മാജിക്കിലെ പ്രധാന ഘടകങ്ങൾ.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന ഒരുപിടി താരങ്ങളാണ് സ്റ്റാർ മാജിക്കിലെ പ്രധാന ഘടകങ്ങൾ.

ഷോയിലെ എല്ലാ താരങ്ങളും വർഷങ്ങളായി മലയാളി കുടുംബപ്രേക്ഷകർക്ക് വീട്ടിലെ അം​ഗത്തെപ്പോലെയാണ്. സ്റ്റാർ മാജിക്കിൽ സ്ഥിരം സാന്നിധ്യമായ ശേഷം സിനിമയിൽ അടക്കം നിരവധി അവസരങ്ങൾ മിമിക്രി താരങ്ങൾക്ക് ലഭിക്കാറുണ്ട്.

ബിനു അടിമാലി, കൊല്ലം സുധി, അസീസ് നെടുമങ്ങാട്, നോബി, നെൽസൺ തുടങ്ങിയവരെല്ലാം കൂടുതൽ ശ്രദ്ധക്കപ്പെട്ടത് സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായശേഷമാണ്. പ്രവാസികൾ അടക്കം ലക്ഷക്കണക്കിന് ആളുകളാണ് യുട്യൂബിലൂടെ സ്റ്റാർ മാജിക്ക് ആസ്വദിക്കുന്നത്.

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരങ്ങൾ സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. എന്നാൽ ഇതുവരെയും ഷോയിലേക്ക് എത്താത്തൊരു സെലിബ്രിറ്റി നടൻ ടൊവിനോ തോമസാണ്.

അതിനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷോ ഡയറക്ടർ അനൂപ് ജോൺ. ഷോയിൽ വന്നാൽ അവിടെയുള്ളവരുമായി കൗണ്ടർ അടിച്ച് പിടിച്ച് നിൽക്കാൻ പറ്റുമോയെന്ന് സംശയമാണെന്നും അതുകൊണ്ടാണ് വരാൻ മടിക്കുന്നത് എന്നുമാണ് വേറെ ആൾക്കാർ വഴി അറിഞ്ഞത്.

ടൊവിനോയ്ക്ക് ഷൈ ആയതുകൊണ്ടാണോ വരാത്തത് എന്നും അറിയില്ല. അല്ലാതെ കോമഡി പറയാനോ കൗണ്ടർ പറയാനോ നിൽക്കേണ്ടെന്നും ഞങ്ങൾ പറയാറുണ്ട്. ലക്ഷ്മി നക്ഷത്ര വരുന്നത് വരെ തുടരെ തുടരെ അവതാരകർ മാറിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ലക്ഷ്മി താരങ്ങളുമായി പെട്ടന്ന് ജെല്ലായിയെന്നും അനൂപ് ജോൺ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/149080/neither-tovinothomas-notwilling-come-starmagic-becaus-this-anoopjohn)