---
title: "#thilakanaward| തിലകൻ സ്മാരക പ്രതിഭ പുരസ്കാരം സ്വന്തമാക്കി ജിന്റോ തോമസ് "
english_title: "#jintothomas #won #thilakan #memorial #talent #award"
publisher: "moviemax.in"
canonical_url: "https://moviemax.in/news/148840/jintothomas-won-thilakan-memorial-talent-award"
published_at: "2023-09-25T13:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511385a84834_moviee.jpg"
keywords: []
---

# #thilakanaward| തിലകൻ സ്മാരക പ്രതിഭ പുരസ്കാരം സ്വന്തമാക്കി ജിന്റോ തോമസ് 

> **Lead Summary:** **[** തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിലകൻ സൗഹൃദ സമിതിയുടെ ഈ വർഷത്തെ പ്രതിഭ പുരസ്‌കാരം നവാഗത സംവിധായകൻ ജിന്റോ തോമസ് സ്വന്തമാക്കി.

## Article Content

**[** തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിലകൻ സൗഹൃദ സമിതിയുടെ ഈ വർഷത്തെ പ്രതിഭ പുരസ്‌കാരം നവാഗത സംവിധായകൻ ജിന്റോ തോമസ് സ്വന്തമാക്കി.

കാടകലം എന്ന സംസ്ഥാന അവാർഡ്‌ നേടിയ ചിത്രത്തിന്റെ തിരക്കഥകൃത്തും പടച്ചോന്റെ കഥകൾ എന്ന ആന്തോളജി സിനിമയുടെ സംവിധായകനുമാണ് ജിന്റോ തോമസ് .

സെപ്റ്റംബർ 24 നു ജവാഹർ ബാലഭവനിൽ നടന്ന ചടങ്ങ് സിനിമ താരം സുനിൽ സുഗത ഉദ്ഘാടനം ചെയ്തു .

നടി കുളപ്പുള്ളി ലീലക്കും സംഗീത സംവിധായകൻ മോഹൻ സിതാരക്കും തിലകൻ സുവർണ്ണ മുദ്ര സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/148840/jintothomas-won-thilakan-memorial-talent-award)