---
title: "പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് മൃദുല"
english_title: "Now here is the new video shared by Mridula."
publisher: "moviemax.in"
canonical_url: "https://moviemax.in/news/14846/now-here-is-the-new-video-shared-by-mridula"
published_at: "2021-12-07T11:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aefcfb996d7_mrudula.jpg"
keywords: []
---

# പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് മൃദുല

> **Lead Summary:** പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയും . ആരാധകര്‍ കാത്തിരുന്ന് ആഘോഷമാക്കിയ വിവാഹമായിരുന്നു യുവ കൃഷ്ണയുടെ മൃദുല വിജയുടെയും . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

## Article Content

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയും . ആരാധകര്‍ കാത്തിരുന്ന് ആഘോഷമാക്കിയ വിവാഹമായിരുന്നു യുവ കൃഷ്ണയുടെ മൃദുല വിജയുടെയും . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മൃദുലയും യുവയുടെ വിവാഹം. 2020 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്.

വിവാഹ നിശ്ചയത്തിനു ശേഷമാണ് രണ്ട് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. പിന്നീട് ഓരോ വിശേഷവും ഇവര്‍ പങ്കുവയ്ക്കും ആയിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. അതേസമയം വിവാഹം കഴിഞ്ഞതിനു ശേഷം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ നേരിട്ട താരങ്ങള്‍ കൂടിയാണ് ഇവര്‍. ഇതിനുള്ള മറുപടിയും മൃദുല കൊടുത്തിരുന്നു.

ഇപ്പോഴിതാ നടി പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. മൃദുലയുടെ കരിയര്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി . ഇതിന്റെ വീഡിയോ ആരാധകര്‍ ഉണ്ടാക്കിയിരുന്നു. ഇതിന് നന്ദി പറഞ്ഞാമ് താരം എത്തിയത്.

‘ഞാന്‍ ഫീല്‍ഡില്‍ എത്തിയിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും ഫോട്ടോസുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയും ചെയ്തിട്ട് പത്ത് വര്‍ഷമായി.

ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു എന്ന് പറഞ്ഞാണ് നടി എത്തിയത്. ഇങ്ങനെ ഒരു വീഡിയോ ഒരുക്കിയതിന് ആരാധകര്‍ക്ക് നന്ദിയും താരം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14846/now-here-is-the-new-video-shared-by-mridula)