---
title: "ഇനിയൊരു ആഗ്രഹം ഉണ്ടെങ്കിൽ അത് തന്റെ ചേച്ചിയുടെ വിവാഹമാണ്; മനസ്സ് തുറന്ന് സൂരജ്‌"
english_title: "If there is one more wish, it is his sister's wedding; Sooraj with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14833/if-there-is-one-more-wish-it-is-his-sisters-wedding-sooraj-with-an-open-mind"
published_at: "2021-12-07T11:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aef1f176795_.jpg"
keywords: []
---

# ഇനിയൊരു ആഗ്രഹം ഉണ്ടെങ്കിൽ അത് തന്റെ ചേച്ചിയുടെ വിവാഹമാണ്; മനസ്സ് തുറന്ന് സൂരജ്‌

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സൂരജ്. ടീവി ഷോകളിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഒരുപാട് കോമഡി പ്രോഗ്രാമുകൾ ചെയ്ത താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത് ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ്.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സൂരജ്. ടീവി ഷോകളിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഒരുപാട് കോമഡി പ്രോഗ്രാമുകൾ ചെയ്ത താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത് ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ്.

> ആദ്യ സിനിമയിൽ ചെറിയ വേഷം അന്നെങ്കിൽ പോലും ആരാധകർ താരത്തെ ശ്രദ്ധിച്ചിരുന്നു. എന്നാൽ താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ “എന്ന സിനിമയിൽ കൂടിയാണ്.

സിനിമയിൽ മുഴുനീളം ഒരു റോബോർഡ് ആയിട്ടാണ് താരം അഭിനയിച്ചത്. പൊക്കം ഇല്ലായിമയിൽ ഗിന്നസ് പക്രു കഴിഞ്ഞാൽ മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള മറ്റൊരു താരം കൂടിയാണ് സൂരജ്. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴിച്ചുവെച്ച താരം പിന്നീട് വലുതും ചെറുതുമായ് ഒരുപാട് സിനിമയിൽ അഭിനയിച്ചുട്ടുണ്ട്.

സൂരജും അച്ഛനും ചേച്ചിയും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം ആണ് താരത്തിന്റേത്. വെറും 110സെന്റിമീറ്റർ ആണ് സൂരജിന്റെ ഉയരം. അഭിനയത്തിൽ തിളങ്ങിയത്  പോലെ തന്നെ സൂരജ് സോഷ്യൽ മീഡിയയിലും സജീവമാണ്.ഒരു സാധാരണ കുടുബത്തിൽ ജനിച്ച ഒരു വ്യക്തിയാണ് സൂരജ്.

ചെറുപ്പം മുതൽ തന്നെ തനിക്കും ചേച്ചിക്കും പൊക്കം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ നീളം വെക്കാൻ വേണ്ടി ഞാനും ചേച്ചിയും ഒരുപാട് മരുന്നുകൾ കഴിച്ചിട്ടുണ്ട് എന്നാൽ അതിലൊന്നും ഒരു ഫലവും കണ്ടിട്ടില്ല എന്നാണ് താരം പറഞ്ഞത്.

ഉയരം മാത്രമെ കുറവുള്ളൂ എന്നാൽ ഞങ്ങളുടെ മനസ്സ് നല്ലത് പോലെ വളർന്നതാണ്. പൊക്കത്തിന്റെ പേരിൽ ഞങ്ങളെ കള്ളിയാക്കിവർക്കുള്ള ഒരു മധുര പ്രതികാരമാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം. ഇന്നിപ്പോൾ നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്.

അഭിനയിച്ച് കിട്ടിയ പണം കൊണ്ട് ആദ്യം വാങ്ങിയത് ഒരു കാറാണ് അതിന് ശേഷം ഒരു വീട് പണിഞ്ഞു. ഇന്നിപ്പോൾ തന്റെ എറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് തന്റെ ചേച്ചിയുടെ വിവാഹം. ചേച്ചിയെ നല്ല രീതിൽ നോക്കുന്ന ഒരു വ്യക്തിയുടെ കൈയിൽ നല്ല രീതിയിൽ കൈ പിടിച്ചു കൊടുക്കണം. തന്റെ ചേച്ചി ഒരു പാവം കുട്ടിയാണ് എന്നും സൂരജ് വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/14833/if-there-is-one-more-wish-it-is-his-sisters-wedding-sooraj-with-an-open-mind)