---
title: "#nationalfilmday |99 രൂപയുണ്ടോ? എന്നാൽ ഈ ദിവസത്തേക് മാത്രം ഏതു സിനിമയും തിയറ്ററുകളില്‍ കാണാനുള്ള ഓഫര്‍ ഇതാ..."
english_title: "#99Rs #offer #watch #any #movie #theaters #day #only"
publisher: "moviemax.in"
canonical_url: "https://moviemax.in/news/148152/99rs-offer-watch-any-movie-theaters-day-only"
published_at: "2023-09-22T11:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d2de735a00_film_.jpg"
keywords: []
---

# #nationalfilmday |99 രൂപയുണ്ടോ? എന്നാൽ ഈ ദിവസത്തേക് മാത്രം ഏതു സിനിമയും തിയറ്ററുകളില്‍ കാണാനുള്ള ഓഫര്‍ ഇതാ...

> **Lead Summary:** ** അ**ടുത്ത കാലത്ത് സിനിമ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് ഉണ്ടായിരുന്നു. ഈ വർദ്ധനവ് ചില സിനിമാ പ്രേമികളെ കുടുംബവുമായി ഒരുമിച്ച് തിയേറ്ററിൽ പോകുന്നതിന് ഒരു തടസ്സമാകുന്നതായി കാണാൻ സാധിക്കുന്നത്.

## Article Content

** അ**ടുത്ത കാലത്ത് സിനിമ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് ഉണ്ടായിരുന്നു. ഈ വർദ്ധനവ് ചില സിനിമാ പ്രേമികളെ കുടുംബവുമായി ഒരുമിച്ച് തിയേറ്ററിൽ പോകുന്നതിന് ഒരു തടസ്സമാകുന്നതായി കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വര്‍ഷത്തിലൊരിക്കല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന്‍ തുടക്കം കുറിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരിലാണ് ഈ ഓഫർ നൽകുന്നത്.

ഇത്തവണയും ദേശീയ സിനിമാദിനത്തിൽ രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. ഈ വർഷം ഒക്ടോബര്‍ 13 നാണ് ദേശീയ സിനിമാദിനം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് എന്നിവയിലാണ് ഈ ഓഫര്‍ ലഭ്യമാവുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/148152/99rs-offer-watch-any-movie-theaters-day-only)