---
title: "ഒരു ലോകാവസാനം നേരില്‍ കണ്ടാലോ.....ജേക്കബ് ബ്രദേഴ്സിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടുന്നു "
english_title: "The short film 'World End' by Jacob Brothers is about a person who sees and experiences the end of the world and finally accepts a new world"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1480/the-short-film-world-end-by-jacob-brothers-is-about-a-person-who-sees-and-experiences-the-end-of-the-world-and-finally-accepts-a-new-world"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f9bc5370800a_world end.jpg"
keywords: []
---

# ഒരു ലോകാവസാനം നേരില്‍ കണ്ടാലോ.....ജേക്കബ് ബ്രദേഴ്സിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടുന്നു 

> **Lead Summary:** മനുഷ്യന് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ലോകാവസാനം .എന്നാല്‍ ഒരു വ്യക്തി ലോകാവസാനം നേരില്‍ കണ്ടാലോ ...? ഒരു വ്യക്തി ലോകാവസാനം നേരിൽ കാണുകയും അനുഭവിക്കുകയും അവസാനം പുതിയ ഒരു ലോകത്തെ സ്വീകരിക്കുന്നതും പ്രമേയമാക്കി ജേക്കബ് ബ്രദേഴ്സ് അണിയിച്ചൊരുക്കിയ 'വേൾഡ് എന്‍ഡ്'എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

## Article Content

മനുഷ്യന് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ലോകാവസാനം .എന്നാല്‍ ഒരു വ്യക്തി ലോകാവസാനം നേരില്‍ കണ്ടാലോ ...? ഒരു വ്യക്തി ലോകാവസാനം നേരിൽ കാണുകയും അനുഭവിക്കുകയും അവസാനം പുതിയ ഒരു ലോകത്തെ സ്വീകരിക്കുന്നതും പ്രമേയമാക്കി ജേക്കബ് ബ്രദേഴ്സ് അണിയിച്ചൊരുക്കിയ 'വേൾഡ് എന്‍ഡ്'എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

സീറോ ബജറ്റിൽ തയ്യാറാക്കിയ ഒരു ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമാണിത്. അനിമേഷന്റെ സഹായത്തോടെയാണ് ജേക്കബ് ബ്രദേഴ്സ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആകെ മൊത്തം നാല് പേർ മാത്രമാണ് ഈ ലൈവ് ആക്ഷൻ ഷോർട് ഫിലിമിന്റെ ടീം അംഗങ്ങൾ. ജേക്കബ് ബ്രദേഴ്സിന്റെ ഇന്ത്യൻ ആർമിയെ പ്രശംസിച്ചുകൊണ്ടുള്ള 'WAR FIELD' എന്ന വിഷ്വൽ എഫക്ട് ഷോർട് ഫിലിമിലൂടെ ആണ് വേൾഡ് എന്റ് എന്ന തീം ഉണ്ടാകുന്നത്.

അനിമേഷനും മറ്റു സാങ്കേതിക പ്രവർത്തനങ്ങൾക്കും ഒരുപാട് പണം ചെലവാക്കുമ്പോൾ ഒരു രൂപ പോലും മുടക്കാതെ ഹോളിവുഡ് സ്റ്റൈലിലിലാണ് ഈ യുവാക്കൾ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

90 ശതമാനവും അനിമേഷൻ വിഷ്വൽ എഫക്ട് സോഫ്റ്റ്‌വെയർ തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ത്രീഡി അനിമേഷൻ വിദ്യ ആണ് കൂടുതലും.

ഓരോ ദൃശ്യങ്ങൾ നിർമിക്കാൻ 3,4 സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ട്. ഭൂമി കുലുക്കം കാണിക്കുന്നതിൽ ക്യാമറയുടെ കുറച്ചു വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്. പതിമൂന്ന് മിനിറ്റും മുപ്പത് സെക്കന്‍ഡുമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം

### Related Links & Sources
- [Original Story Source](https://moviemax.in/news/1480/the-short-film-world-end-by-jacob-brothers-is-about-a-person-who-sees-and-experiences-the-end-of-the-world-and-finally-accepts-a-new-world)