logo

ആദ്യമായി മഞ്ജുവാര്യർ എന്ന അമ്മയുടെ ശബ്ദം ചെറുതായിട്ടൊന്ന് ഇടറി;മീനാക്ഷിയെ കുറിച്ച് മഞ്ജു

Published at Jun 12, 2021 12:00 PM ആദ്യമായി മഞ്ജുവാര്യർ എന്ന അമ്മയുടെ ശബ്ദം ചെറുതായിട്ടൊന്ന് ഇടറി;മീനാക്ഷിയെ കുറിച്ച് മഞ്ജു

മഞ്ജുവാര്യർ എന്ന അഭിനേത്രിക്ക് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേക പരിചയപ്പെടുത്തലിന് യാതൊരാവശ്യവുമില്ല. അഭിനയത്തിൽ മാത്രം മുഖം നോക്കുന്ന അപൂർവമായ ചില താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ എന്ന് വളരെ ലളിതമായി തന്നെ പറയാം. എന്തെല്ലാം കാര്യങ്ങൾ താൻ നേടിയെടുത്താലും, ബാക്കി എല്ലാ കാര്യങ്ങളിലും ഞാൻ ആരുമല്ല, ഒന്നുമല്ല എന്ന് എപ്പോഴും ലളിതമായി പറയുന്ന ഒരാളാണ് മഞ്ജു വാര്യർ.

മലയാളി സ്ത്രീകളെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്ന  അഭിനേത്രി ആരാണെന്ന് ചോദിച്ചാലും അതിനു മലയാളി പ്രേക്ഷകർക്കിടയിൽ മഞ്ജുവാര്യർ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. പക്ഷേ ആ ഭാവം ഒന്നും മഞ്ജുവാര്യരുടെ സംസാരത്തിലും പെരുമാറ്റത്തിലും തീരെയില്ല. മിക്കപ്പോഴും ഒരു നീണ്ട ചിരി, ചിലപ്പോൾ വളരെ സ്നേഹത്തോടെ കണ്ണുചിമ്മി ഉള്ള ഒരു നോട്ടം അതൊക്കെയാണ് മഞ്ജു വാര്യർ. കാലം എത്ര മാറിയാലും മഞ്ജുവാര്യർക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല.


ദിലീപും ആയുള്ള വിവാഹമോഹനത്തിന് ശേഷം സിനിമയിൽ മടങ്ങിയെത്തി  സജീവമായപ്പോഴും ഒരിക്കൽ പോലും സമൂഹമാധ്യമങ്ങളിലൂടെ, വാർത്താ ചാനലുകളിലൂടെയോ തന്റെ മുൻ ഭർത്താവിനെയും, കുടുംബത്തെയും കുറ്റപ്പെടുത്താനോ, മോശക്കാരണക്കാനോ മഞ്ജു വാരിയർ ശ്രമിച്ചിട്ടില്ല. മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം പോകാൻ ഉള്ള തീരുമാനം എടുത്തപ്പോഴും അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട അമ്മയാണ് മഞ്ജു.

ഒരിക്കൽ പോലും മഞ്ജു വാര്യർ, തന്റെ ഉള്ളിലെ വേദന കളെ കുറിച്ചും, മകളെക്കുറിച്ചുള്ള ആശങ്കകളെ കുറിച്ചും ഒന്നും എവിടെയും ഒന്നും തുറന്നുകാണിച്ചിട്ടില്ല. എന്നാൽ ഉദാഹരണം സുജാത എന്ന മഞ്ജുവാര്യർ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഒരു കോളേജിൽ ചെന്നപ്പോൾ ആദ്യമായി മഞ്ജുവാര്യർ എന്ന അമ്മയുടെ ശബ്ദം ചെറുതായിട്ടൊന്ന് ഇടറി.

എത്ര കഷ്ടപ്പെട്ട് സഹിച്ചിട്ട് ആയാലും, തന്റെ മകളെ വലിയ നിലയിൽ എത്തിക്കുമെന്ന് നിശ്ചയദാർഢ്യം ഉള്ള അമ്മയും, എന്നാൽ ആ അമ്മയുടെ സ്വപ്നത്തിനൊത്ത് വളരാത്ത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു മകളും ആയിരുന്നു ഉദാഹരണം സുജാതയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഡോക്ടറുടെ മക്കൾ ഡോക്ടർ, എഞ്ചിനീയറുടെ മക്കൾ എൻജിനീയർ, ബീഫ് വേലക്കാരിയുടെ മകൾ വീട്ടുവേലക്കാരി എന്ന വാദമാണ് പഠനത്തിൽ ഉഴപ്പാനായി മകൾ ആതിര അവിടെ നിരത്തിയത്.


പലപല വീടുകളിൽ മാറിമാറി ജോലി ചെയ്തു, തന്റെ ജീവിതം തള്ളിനീക്കുന്നതും, എന്നാൽ ഒരുപാട് സ്വപ്നങ്ങൾ ഉള്ളതുമായ സുജാത എന്ന് കഠിനാധ്വാനിയായ അമ്മയുടെ വേഷമായിരുന്നു ഉദാഹരണം സുജാതയിൽ മഞ്ജുവാര്യർ കൈകാര്യം ചെയ്തത്. അന്ന് ആ കോളേജിൽ വച്ച് ഒരു മകളെ പറ്റി ഓരോരുത്തരുടെയും അമ്മമാർക്കുള്ള സ്വപ്നത്തെ പറ്റിയും, ആശങ്കകളെ പറ്റിയും ഒക്കെയാണ് മഞ്ജുവാര്യർ തുറന്നു സംസാരിച്ചത്. ആ ഓഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ജുവിന്റെ ഉള്ളിലെ അമ്മയെ ആണ് അവിടെ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

For the first time, Manju Warrier's mother's voice stumbled a little

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories