---
title: "ജീവിതത്തിന്റെ പുതിയ മുഖം സംയുക്ത വര്‍മയുടെ പുതിയ വിശേഷങ്ങള്‍ അറിയാം "
english_title: " Samyuktha Verma is the favorite actress of the Malayalam cinema audience. All the movies starring her are still in the minds of the Malayalees"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1478/samyuktha-verma-is-the-favorite-actress-of-the-malayalam-cinema-audience-all-the-movies-starring-her-are-still-in-the-minds-of-the-malayalees"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f9bb0741dc69_samyuktha 1.jpg"
keywords: []
---

# ജീവിതത്തിന്റെ പുതിയ മുഖം സംയുക്ത വര്‍മയുടെ പുതിയ വിശേഷങ്ങള്‍ അറിയാം 

> **Lead Summary:** മലയാള സിനിമാ പ്രേക്ഷരുടെ ഇഷ്ടടനായികയാണ് സംയുക്ത വർമ.അഭിനയിച്ച സിനിമകള്‍ ഒക്കെ തന്നെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് .

## Article Content

മലയാള സിനിമാ പ്രേക്ഷരുടെ ഇഷ്ടടനായികയാണ് സംയുക്ത വർമ.അഭിനയിച്ച സിനിമകള്‍ ഒക്കെ തന്നെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് .

വളരെ കുറച്ച് കാലമാണ്  സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ ചുരുങ്ങിയ കാലം കൊണ്ട് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ സംയുക്ത പ്രേഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് .സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്.

നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.ഒരു യോ​ഗാ വിദഗ്ധ കൂടിയാണ് സംയുക്ത.

യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോ​ഗ മുറയാണ് സംയുക്ത ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1478/samyuktha-verma-is-the-favorite-actress-of-the-malayalam-cinema-audience-all-the-movies-starring-her-are-still-in-the-minds-of-the-malayalees)