---
title: "#kanikusruthi | അയാളിൽ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് തോന്നി; തുറന്ന് പറഞ്ഞ് കനി കുസൃതി"
english_title: "I wanted a baby in him; Kani mischievous by opening up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/147751/i-wanted-a-baby-in-him-kani-mischievous-by-opening-up"
published_at: "2023-09-20T16:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650acd4d4fd71_kani_1.jpg"
keywords: []
---

# #kanikusruthi | അയാളിൽ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് തോന്നി; തുറന്ന് പറഞ്ഞ് കനി കുസൃതി

> **Lead Summary:** ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് കണി കുസൃതി .കനിയെ അന്ന് നൽകിയ അഭിമുഖങ്ങളിലൂടെയാണ് പലരും അടുത്തറിഞ്ഞത്. ഫിലിം മേക്കർ ആനന്ദ് ഗാന്ധിയാണ് കനിയുടെ പങ്കാളി. പങ്കാളിയെക്കുറിച്ച് കഴിഞ്ഞ ദിവസം കനി നടത്തിയ പരാമർശം ചർച്ചയായിരുന്നു. ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും തങ്ങൾ ഇപ്പോൾ പ്രൈമറി പാർട്ണർമാർ അല്ലെന്നുമാണ് കനി കുസൃതി പറഞ്ഞത്.

## Article Content

ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് കണി കുസൃതി .കനിയെ അന്ന് നൽകിയ അഭിമുഖങ്ങളിലൂടെയാണ് പലരും അടുത്തറിഞ്ഞത്. ഫിലിം മേക്കർ ആനന്ദ് ഗാന്ധിയാണ് കനിയുടെ പങ്കാളി. പങ്കാളിയെക്കുറിച്ച് കഴിഞ്ഞ ദിവസം കനി നടത്തിയ പരാമർശം ചർച്ചയായിരുന്നു. ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും തങ്ങൾ ഇപ്പോൾ പ്രൈമറി പാർട്ണർമാർ അല്ലെന്നുമാണ് കനി കുസൃതി പറഞ്ഞത്.

ഇപ്പോഴിതാ അമ്മയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കനി നൽകിയ മറുപടിയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചിരിക്കുന്നത് . ബയോളജിക്കലായി ഒരു കുഞ്ഞ് വേണമെന്ന് തനിക്ക് നിർബന്ധം ഇല്ലെന്ന് കനി പറയുന്നു. 28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാൻ. എന്നാൽ കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദർഭത്തെക്കുറിച്ചും നടി സംസാരിച്ചു. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോൾ ഞാനൊരാളെ കണ്ടു.

എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എനിക്കയാൾക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നുന്നില്ല. ആരെങ്കിലും ഉണ്ടാക്കി കൈയിൽ തന്നാൽ മതി. ആനന്ദിനെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് തോന്നി. ഇപ്പോഴെനിക്ക് 38 വയസായി. കുറച്ച് പൈസയെടുത്ത് എഗ് ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നീടൊരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡൊണേറ്റ് ചെയ്യാനോ വേണ്ടിയാണതെന്ന് കനി കുസൃതി വ്യക്തമാക്കി.

കുഞ്ഞിനെ വളർത്താൻ മാനസികമായും സാമ്പത്തികമായും തയ്യാറാകുന്ന ഘട്ടത്തിൽ അതേക്കുറിച്ച് ആലോചിച്ചേക്കുമെന്നും നടി പറഞ്ഞു . ആനന്ദ് അല്ലാതെ മറ്റൊരാൾക്കൊപ്പവും എനിക്ക് കുഞ്ഞിനെ വളർത്താൻ തോന്നിയിട്ടില്ല. വഴക്കില്ലാത്ത അന്തരീക്ഷത്തിൽ കുഞ്ഞിനെ വളർത്തണം. ഇല്ലെങ്കിൽ ഒറ്റയ്ക്ക് വളർത്തുന്നതാണ് നല്ലതെന്ന് കനി കുസൃതി അഭിപ്രായപ്പെട്ടു. ഭാവിയിൽ താൻ ദത്തെടുത്തേക്കാമെന്നും കനി തുറന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/147751/i-wanted-a-baby-in-him-kani-mischievous-by-opening-up)