---
title: "#anushkashetty  |  കാസ്റ്റിംഗ് കൗച്ചിൽ നിന്ന് രക്ഷപ്പെടാന്‍ ചെയ്തത് ഇത് ; വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി"
english_title: "#done #escape #castingcouch #AnushkaShetty #reveal #truth "
publisher: "moviemax.in"
canonical_url: "https://moviemax.in/news/147641/done-escape-castingcouch-anushkashetty-reveal-truth"
published_at: "2023-09-20T08:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a5e4d62af9_anushka_2.jpg"
keywords: []
---

# #anushkashetty  |  കാസ്റ്റിംഗ് കൗച്ചിൽ നിന്ന് രക്ഷപ്പെടാന്‍ ചെയ്തത് ഇത് ; വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി പരമ്പരയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടി. ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. അരുന്ധതി, വേദം, രുദ്രമാദേവി, ഭാഗ്മതി, ബില്ല, ബാഹുബലി തുടങ്ങി വന്‍ ഹിറ്റുകളുള്ള കരിയറാണ് അനുഷ്‌കയുടേത്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ അനുഷ്‌കയുടെ സിനിമയിലേക്കുള്ള യാത്ര പക്ഷെ അത്ര സുഖകരമായിരുന്നില്ല.

## Article Content

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി പരമ്പരയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടി. ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. അരുന്ധതി, വേദം, രുദ്രമാദേവി, ഭാഗ്മതി, ബില്ല, ബാഹുബലി തുടങ്ങി വന്‍ ഹിറ്റുകളുള്ള കരിയറാണ് അനുഷ്‌കയുടേത്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ അനുഷ്‌കയുടെ സിനിമയിലേക്കുള്ള യാത്ര പക്ഷെ അത്ര സുഖകരമായിരുന്നില്ല.

മിക്ക താരങ്ങളേയും പോലെ തനിക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒരിക്കല്‍ അനുഷ്‌ക വെളിപ്പെടുത്തി. കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവം. തെലുങ്ക് സിനിമയില്‍ നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നാണ് അനുഷ്‌ക പറഞ്ഞത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഞാന്‍ എന്നും നേരെ വാ നേരെ പോ എന്ന രീതിക്കാരി ആയിരുന്നു.

അതിനാല്‍ എനിക്കത് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ് അനുഷ്‌ക പറഞ്ഞത്. എളുപ്പ വഴിയിലൂടെ കിട്ടുന്ന കുറച്ച് കാലത്തെ പ്രശസ്തിയാണോ വേണ്ടത് അതോ ഈ മേഖലയില്‍ ദീര്‍ഘകാലം നിലനില്‍ക്കണമോ എന്ന് തീരുമാനിക്കേണ്ടത് നടിമാരാണ് എന്നും അനുഷ്‌ക ഷെട്ടി പറയുന്നു. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും ഇത് ഇപ്പോൾ നടക്കുന്നുണ്ട്. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/147641/done-escape-castingcouch-anushkashetty-reveal-truth)