---
title: "ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനൊരുങ്ങി യുവാവ്; കാരണം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ "
english_title: "Young man getting divorced from wife; Social media shocked to hear the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14763/young-man-getting-divorced-from-wife-social-media-shocked-to-hear-the-reason"
published_at: "2021-12-06T20:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae28c61a841_divorce.jpg"
keywords: []
---

# ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനൊരുങ്ങി യുവാവ്; കാരണം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ 

> **Lead Summary:** **കെയ്‌റോ :** ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി ഈജിപ്ത് സ്വദേശിയായ 30കാരന്‍. ഇയാള്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 22കാരിയായ തന്റെ ഭാര്യ, വാരാന്ത്യങ്ങളിലും മറ്റ് പുറത്ത് പോകുമ്പോള്‍ ധരിക്കാനായി അയല്‍വാസികളില്‍ നിന്ന് വസ്ത്രങ്ങള്‍ കടം വാങ്ങും.

## Article Content

**കെയ്‌റോ :** ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി ഈജിപ്ത് സ്വദേശിയായ 30കാരന്‍. ഇയാള്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 22കാരിയായ തന്റെ ഭാര്യ, വാരാന്ത്യങ്ങളിലും മറ്റ് പുറത്ത് പോകുമ്പോള്‍ ധരിക്കാനായി അയല്‍വാസികളില്‍ നിന്ന് വസ്ത്രങ്ങള്‍ കടം വാങ്ങും.

എന്നാല്‍ ഇവ തിരിച്ച് കൊടുക്കില്ലെന്നും വസ്ത്രത്തിന്റെ ഉടമസ്ഥര്‍ ഇവ തിരിച്ച് ചോദിക്കുകയാണെങ്കില്‍ തന്റെ ഭാര്യ അവരെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭര്‍ത്താവ് പറഞ്ഞു. ഒരിക്കല്‍ ഒരു അയല്‍വാസി തന്നെ തടഞ്ഞുനിര്‍ത്തിയെന്നും അവരുടെ മകളുടെ വസ്ത്രങ്ങള്‍ ഭാര്യ വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന് പരാതി പറഞ്ഞതായും യുവാവ് കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് മറ്റൊരു അയല്‍വാസിയും പറഞ്ഞു. 'നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി ഇരുവര്‍ക്കും താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി. വസ്ത്രം തിരികെ ചോദിച്ച രണ്ടുപേരെയും ഭാര്യ മര്‍ദ്ദിച്ചിരുന്നു'- ഭര്‍ത്താവ് വിശദമാക്കി.

ഭാര്യയുടെ ഈ മോശം പെരുമാറ്റം ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യം സംസാരിക്കുന്നതിനായി യുവാവ് ഭാര്യയുടെ വീട്ടില്‍ എത്തി എന്നാല്‍ അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടില്ല. താന്‍ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ഭാര്യ ഇത് നിരസിച്ചു. അതിനാല്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14763/young-man-getting-divorced-from-wife-social-media-shocked-to-hear-the-reason)