(moviemax.in) സംവിധായകൻ ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനായി ബേസിൽ ജോസഫ് എത്തുന്നു. 'നുണക്കുഴി' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. കെ.ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ജിത്തു ജോസഫും കെ.ആർ കൃഷ്ണകുമാറും 'കൂമൻ' ചിത്രത്തിലാണ് മുൻപ് ഒരുമിച്ചത്. ഇവർ വീണ്ടും ഒരുമിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഇത് ഡാർക്ക് ഹ്യൂമർ ജോണറിൽപെട്ട ചിത്രമാണ്. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'നേരാ'ണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രത്തിന് ശേഷം ബേസിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരിഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, ബിനു പപ്പു, പ്രമോദ് വെളിയനാട് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
ചായാഗ്രഹണം - സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ., എഡിറ്റർ - വിനായക് വി എസ്, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു,മേക്ക് അപ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ നിർവഹിക്കുന്നു.
Content Highlight: #basiljoseph #jeethujoseph #nunakuzhi #title #poster #out

































