#kalamaster | അമ്മയാകുമോ എന്ന് പലപ്പോഴും ആശങ്കപ്പെട്ടിരുന്നു, 37 ആം വയസിൽ അത് സംഭവിച്ചു; തുറന്ന് പറഞ്ഞ് കലാ മാസ്റ്റർ

#kalamaster | അമ്മയാകുമോ എന്ന് പലപ്പോഴും ആശങ്കപ്പെട്ടിരുന്നു, 37 ആം വയസിൽ അത് സംഭവിച്ചു; തുറന്ന് പറഞ്ഞ് കലാ മാസ്റ്റർ
2023-09-19T13:08:00 | By Kavya N

ഡാൻസ് കൊറിയോ​ഗ്രാഫ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. ‍ഡാൻസിന് വേണ്ടി ജീവിതത്തിലെ വലിയൊരു ഭാ​ഗം സമർപ്പിച്ച കലാ മാസ്റ്റർ തെന്നിന്ത്യയിൽ ഐക്കോണിക്കായി മാറിയ നിരവധി ​ഗാനരം​ഗങ്ങൾ ചിട്ടപ്പെടുത്തി. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലെ ഡാൻസ് കൊറിയോ​ഗ്രാഫിക്ക് ദേശീയ പുരസ്കാരം കലാ മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്. ഡാൻസ് വശമില്ലാത്ത താരങ്ങളെ പോലും അനായാസമായി ​ഗാനരം​ഗങ്ങളിൽ ചുവട് വെപ്പിക്കാൻ കലാ മാസ്റ്റർക്ക് കഴിയുന്നു.

12ാം വയസിൽ അസിസ്റ്റന്റ് കൊറിയോ​ഗ്രഫറായാണ് കലാ മാസ്റ്റർ സിനിമയിൽ തന്റെ കരിയർ തുടങ്ങുന്നത്. വിവിധ ഭാഷകളിലായി നാലായിരത്തോളം ​ഗാനങ്ങൾക്ക് കലാ മാസ്റ്റർ നൃത്തമൊരുക്കിയിട്ടുണ്ട്. കലാ മാസ്റ്ററുടെ കുടുംബത്തിലെ നിരവധി പേർ ഡാൻസ് കൊറിയോ​ഗ്രഫിയിൽ പേരെടുത്തിട്ടുണ്ട്. കലയുടെ ഇളയ സഹോദരിയാണ് പ്രമുഖ കൊറിയോ​ഗ്രഫർ ബ്രിന്ദ മാസ്റ്റർ. രണ്ട് വിവാഹങ്ങളാണ് കലാ മാസ്റ്ററുടെ ജീവിതത്തിൽ നടന്നത്. യുഎഇയിൽ ബിസിനസ് ചെയ്യുന്ന ​ഗോവിന്ദരാജനായിരുന്നു ആദ്യ ഭർത്താവ്.

1997 ലാണ് വിവാഹം നടന്നത്. നടി സ്നേഹയുടെ സഹോദരനാണ് ​ഗോവിന്ദരാജൻ. വിവാഹശേഷം ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. ചെന്നെെയിലേക്ക് തിരിച്ചെത്തിയ കല കൊറിയോ​ഗ്രഫി കരിയർ വീണ്ടും തുടരുകയായിരുന്നു . 1999 ലാണ് ഇവർ വിവാഹമോചിതരായത്. 2004 ലാണ് കല രണ്ടാമതൊരു വിവാഹത്തിന് തയ്യാറായത്. മഹേഷ് എന്നാണ് ഭർത്താവിന്റെ പേര്. 2007 ൽ വിദ്യുത് എന്ന മകനും ദമ്പതികൾക്ക് ജനിച്ചു.

തനിക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നൽകുന്ന ഗണപതി ഭ​ഗവാനാണ് തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നതെന്ന് കല പറയുന്നു. 37 വയസായത് കാരണം എനിക്ക് കുഞ്ഞ് പിറക്കുമോ എന്ന് തോന്നിയിരുന്നു. അത്ഭുതം പോലെ ആ അനു​ഗ്രഹങ്ങളെല്ലാം തന്നത് ​ഗണപതി ഭ​ഗവാനാണെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. വീട്ടിൽ ഒരാളുണ്ടെന്ന തോന്നലുണ്ട്. ദിവസേന പൂജ നടക്കും. പൂജകളിൽ ഭർത്താവും മകനും പങ്കെടുക്കും.

വിനായക ചതുർത്ഥി ആഘോഷമാക്കാറുണ്ടെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന ചിത്രത്തിൽ ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്തിരിക്കുന്നത് കലാ മാസ്റ്ററാണ്. ഡാൻസ് അറിയാത്ത നടി കങ്കണ റണൗത്തിനെയാണ് കലാ മാസ്റ്റർ ക്ലാസിക്കൽ ഡാൻസിൽ ചുവട് വെപ്പിച്ചത്. നേരത്തെ ചന്ദ്രമുഖി ഒന്നാം ഭാ​ഗത്തിനും ​കൊറിയോ​ഗ്രാഫർ കലാ മാസ്റ്ററായിരുന്നു. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ഈ ചിത്രത്തിലൂടെ കലാ മാസ്റ്റർ നേടി.

Content Highlight: #worried #becoming #mother # ithappened #age 37 #kalamaster #openup

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup