---
title: "എനിക്ക് അത് കിട്ടി, എല്ലാ സ്ത്രീകളും പ്രസവത്തിനു മുൻപ് ഇത് അർഹിക്കുന്നു – സൗഭാഗ്യ വെങ്കിടേഷ് "
english_title: "I got it, all women deserve it before childbirth - Saubhagya Venkatesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14726/i-got-it-all-women-deserve-it-before-childbirth-saubhagya-venkatesh"
published_at: "2021-12-06T16:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adf1c280c53_train.jpg"
keywords: []
---

# എനിക്ക് അത് കിട്ടി, എല്ലാ സ്ത്രീകളും പ്രസവത്തിനു മുൻപ് ഇത് അർഹിക്കുന്നു – സൗഭാഗ്യ വെങ്കിടേഷ് 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗഭാഗ്യ വെങ്കിടേഷ്. താരാകല്യാൺ ആണ് ഇവരുടെ അമ്മ. അമ്മയെ പോലെ തന്നെ മകളും ഒരു മികച്ച കലാകാരി ആണ്. എങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക് വീഡിയോകൾ വഴിയാണ്. താരത്തിൻ്റെ നിരവധി വീഡിയോകൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇപ്പോൾ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗഭാഗ്യ വെങ്കിടേഷ്. താരാകല്യാൺ ആണ് ഇവരുടെ അമ്മ. അമ്മയെ പോലെ തന്നെ മകളും ഒരു മികച്ച കലാകാരി ആണ്. എങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക് വീഡിയോകൾ വഴിയാണ്. താരത്തിൻ്റെ നിരവധി വീഡിയോകൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇപ്പോൾ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഈ കുടുംബം. അർജുൻ സോമശേഖർ ആണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവരും ഒരുമിച്ചുള്ള നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. നവംബർ മാസം അവസാനം ആയിരുന്നു ഇരുവരും അച്ഛനുമമ്മയും ആയത്. ഒരു പെൺകുഞ്ഞിന് ആയിരുന്നു സൗഭാഗ്യ ജന്മം നൽകിയത്. തുടർന്ന് കുട്ടിയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് ഈ കുടുംബം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. സുദർശന എന്നാണ് കുട്ടിയുടെ പേര്.

കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യ ഡോക്ടർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചത്. സി സെക്ഷൻ ഡെലിവറി ആയിരുന്നു താരത്തിന്. അവസാന നിമിഷം ആയിരുന്നു താരം ഇത് അറിയുന്നത് തന്നെ. ഒരുപാട് ഭയപ്പെട്ടിരുന്നു എങ്കിലും ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല എന്നാണ് സൗഭാഗ്യ പറയുന്നത്. വളരെ സ്മൂത്ത് ആയിരുന്നു സി സെക്ഷൻ ഡെലിവറി. ഇപ്പോൾ താരം പങ്കുവെച്ച മറ്റൊരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

> പ്രസവത്തിന് നിമിഷങ്ങൾക്കു മുൻപ് എടുത്ത ചിത്രമായിരുന്നു ഇത്. ആശുപത്രിയിൽ നിന്നും ആണ് ഈ ചിത്രം പകർത്തിയത്. അമ്മ താരാകല്യാൺ ആണ് സെൽഫി എടുക്കുന്നത്. കട്ടിലിൽ സൗഭാഗ്യവും അർജുനും കിടക്കുന്നത് കാണാം. വളരെ ക്യൂട്ട് ആയിട്ടുള്ള ഫാമിലി ഫോട്ടോ ആണ് ഇത് എന്നാണ് ആരാധകർ പറയുന്നത്. ഇതിന് സൗഭാഗ്യ നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. “ഈ സെൻറ് ഓഫ് ആണ് എല്ലാ ഗർഭിണികളും പ്രസവത്തിനു മുൻപ് അർഹിക്കുന്നത്. ഞാനത് അർഹിച്ചിരുന്നു. എനിക്ക് അത് ലഭിച്ചു” – ഇതായിരുന്നു സൗഭാഗ്യ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/14726/i-got-it-all-women-deserve-it-before-childbirth-saubhagya-venkatesh)