#krishnaprabha | വിവാഹം എന്റെ പ്ലാനിലെ ഇല്ല; കാരണം ഇത് ; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

#krishnaprabha  |   വിവാഹം എന്റെ പ്ലാനിലെ ഇല്ല; കാരണം ഇത് ; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ
2023-09-18T13:26:00 | By Kavya N

മലയാളികള്‍ക്ക് സുപരിചിതയാണ് നടി കൃഷ്ണപ്രഭ. സ്റ്റേജ് ഷോകളിലൂടെയും കോമഡി ഷോകളിലൂടെയുമൊക്കെയാണ് കൃഷ്ണ പ്രഭയുടെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമയിലേക്കും സീരിയലിലേക്കുമെല്ലാം താരം എത്തുന്നത്. മികച്ചൊരു നര്‍ത്തകി കൂടിയായ താരം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കൃഷ്ണ പ്രഭ പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്.

അതേ സമയം മുപ്പത്തഞ്ച് കാരിയായ താരം ഇപ്പോഴും സിംഗിളാണ്. ഇപ്പോഴിതാ എല്ലാ കാലത്തും സിംഗിളായി തുടരാൻ തന്നെയാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സിംഗിൾ ആയി തുടരാനുള്ള ആഗ്രഹവും കൃഷ്ണപ്രഭ പങ്കുവച്ചത്. എന്നോട് ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് പറയാനൊന്നും ആരും ഉണ്ടായിട്ടില്ല.

എല്ലാവരുമായും നല്ല ബന്ധമാണെങ്കിലും ഒരു ഗോഡ്ഫാദർ ഒന്നും ഉണ്ടായിട്ടില്ല. അതില്ലാതെ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്ന് തെളിയിച്ചവരാണ് ഞങ്ങൾ ചിലർ. അങ്ങനെ നിൽക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. എന്റെ ആഗ്രഹം മരണം വരെ ഈ ഫീൽഡിൽ നിൽക്കുക എന്നത് തന്നെയാണ് ഞാൻ ഫോളോ ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് സുകുമാരിയമ്മയാണ്. അഭിനേത്രി എന്നതിന് പുറമെ വ്യക്തി എന്ന നിലയിലൊക്കെ ഞാൻ ഒരുപാട് ആരാധിക്കുന്നയാളാണ് സുകുമാരിയമ്മ.

ഒരിക്കലും വീട്ടിൽ ഇരിക്കണമെന്ന് ചിന്തിക്കാത്ത ആളാണ് ഞാൻ . ഞാൻ വിവാഹത്തിന് തയ്യാറാകാത്തതിന് പ്രധാന കാരണം എന്റെ പ്രധാന ഫോക്കസ് ഈ കലയിൽ ആണെന്നതാണ്. അതിലൊരു ഡിസ്ട്രക്ഷൻ വരരുതെന്ന് കരുതിയിട്ടാണ് കല്യാണത്തിലേക്ക് ഒന്നും ഞാൻ പോകാത്തത്. എന്നോട് പലരും ചോദിക്കാറുണ്ട്, പത്ത് മുപ്പത്താറ് വയസ്സായിട്ട് കല്യാണം കഴിക്കാത്തത് എന്താണെന്ന്. പണ്ടുമുതൽ ഞാൻ അങ്ങനെയാണ്.

കുറച്ച് ഓവർ പെർഫെക്ഷനിസ്റ്റ് ആണ്. അതിനിടയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ തലയിൽ എടുത്തു വയ്ക്കണോ എന്നതാണ് ഒരു ചിന്ത. ടെൻഷൻ ആർട്ട് സംബന്ധിച്ച് മാത്രമാവുക, വേറെ കുരുക്കുകളിൽ ഒന്നും ആകാതെ ഇരിക്കുക എന്നതൊക്കെയാണ് പലരും ഇപ്പോൾ വിവാഹം കഴിക്കുന്നത് തന്നെ ആരെയൊക്കെ കാണിക്കാൻ ആണെന്ന് തോന്നാറുണ്ട്. എന്നിട്ട് രണ്ടു മൂന്ന് മാസം കഴിയുമ്പോൾ ഞങ്ങൾ സെപ്പറേറ്റഡ് ആയെന്നും പറയും. . പിന്നെ എന്തിനാണ് ഈ പണിക്ക് നിൽക്കുന്നത് എന്നാണ് കൃഷ്ണ പ്രഭ കൂട്ടിച്ചേർത്തു.

Content Highlight: #Marriage #notin #myplan #reason #KrishnaPrabha #said #openup

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup