ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് വിദ്യ ബാലന്‍. വൈവിധ്യമാർന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ തന്റേതായൊരു ഇടം കണ്ടെത്തിയത് . ബോളിവുഡിലെ കഴിവുറ്റ നായികമാരിൽ ഒരാളായാണ് വിദ്യ ഇന്ന് അറിയപ്പെടുന്നത്. തന്റെ വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് വിദ്യ ബാലൻ. ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. 
ശരീരഭാരത്തിന്റെ പേരിൽ സിനിമാലോകത്ത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും വിദ്യ നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് സ്വന്തം ശരീരത്തെ അംഗീകരിച്ച് മുന്നോട്ട് പോകാൻ തനിക്ക് ഒരുപാട് സമയം എടുത്തെന്നും വിദ്യ പറഞ്ഞു. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് ഉണ്ടായിട്ടുള്ള ബോഡി ഇമേജ് പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിദ്യ ബാലൻ.
തന്റെ ശരീര ഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെ തന്നെ ഡയറ്റിംഗിലേക്കും വ്യയാമം ചെയ്യുന്നതിലേക്കും തന്നെ കൊണ്ട് എത്തിച്ചെന്നും അത് ശരീരവുമായി തനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു എന്നുമാണ് വിദ്യ പറയുന്നത്. വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്റെ പേരിൽ താൻ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങൾ തനിക്കും നേരിടേണ്ടി വരുമോ എന്ന് അമ്മ ഭയന്നു.
എന്നാൽ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു എന്നെക്കൊണ്ട് എന്തിനാണ് ഇത്രയും വ്യായാമം ചെയ്യിക്കുന്നത്? എന്തിനാണ് എന്നെ ഇപ്പോഴേ ഡയറ്റ് ചെയ്യിക്കുന്നത്?' എന്നെല്ലാം ഞാൻ ചിന്തിച്ചു. ചെറുപ്പം മുതലേ എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് വിദ്യ ബാലൻ പറഞ്ഞു. ഇന്നത്തെ നിലയിൽ തന്നെ സ്വയം അംഗീകരിക്കാൻ ഒരുപാട് സമയം എടുത്തെന്നും വിദ്യ പറഞ്ഞു. എനിക്ക് നായികയ്ക്ക് വേണ്ടുന്ന ശരീരം ഇല്ലെന്നത് ശരിയാണ്.
അത് ആദ്യം മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. എല്ലാ തരത്തിലും ശ്രമിച്ചിട്ടും അതൊന്നും ഫലം കാണാതെ പോയ ഒരു സമയം എനിക്ക് ഉണ്ടായിട്ടുണ്ട്. എനിക്ക് 30-31 വയസ്സുള്ള സമയത്താണ് ഞാൻ പതിയെ എന്നെ സ്വയം അംഗീകരിക്കാൻ തുടങ്ങിയത്. ആ യാത്ര ഇപ്പോൾ മെച്ചപ്പെടുന്നുണ്ടെന്നും വിദ്യ ബാലൻ പറഞ്ഞു.
മറ്റൊരു അഭിമുഖത്തിൽ സ്വന്തം ശരീരത്തെ അംഗീകരിക്കാൻ തന്നെ സഹായിച്ചത് ഭർത്താവ് സിദ്ധാർഥ് ആണെന്ന് വിദ്യ പറഞ്ഞിരുന്നു. സിദ്ധാർഥിനെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്നും അതിന് ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും അതെല്ലാം താൻ ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും വിദ്യ ബാലൻ പറയുന്നു .
Content Highlight: #This #because #I was #angry #mymother #said #VidyaBalan

































