---
title: "#siima2023 | സൈമ അവാര്‍ഡ് നിശയിൽ തിളങ്ങി മലയാള സിനിമ"
english_title: "#siima2023 #malayalam #films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/147114/siima2023-malayalam-films"
published_at: "2023-09-17T23:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65073ca119003_siima.jpg"
keywords: []
---

# #siima2023 | സൈമ അവാര്‍ഡ് നിശയിൽ തിളങ്ങി മലയാള സിനിമ

> **Lead Summary:** ** സൗ**ത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് (സൈമ) 2023 പ്രഖ്യാപനം ദുബായിയിൽ നടന്നു. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ദക്ഷിണേന്ത്യയിലെ മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നീ നാല് സിനിമ രംഗത്തെ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്ന വേദിയിയാണ് സൈമ അവാര്‍ഡിന്റേത്.

## Article Content

** സൗ**ത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് (സൈമ) 2023 പ്രഖ്യാപനം ദുബായിയിൽ നടന്നു. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ദക്ഷിണേന്ത്യയിലെ മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നീ നാല് സിനിമ രംഗത്തെ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്ന വേദിയിയാണ് സൈമ അവാര്‍ഡിന്റേത്.

സൈമ അവാര്‍ഡ് നിശയിൽ മലയാള സിനിമക്ക് തിളക്കം. കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള ചിത്രങ്ങള്‍ക്കും, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡാണ് സൈമ അവാര്‍ഡ് 2023 ൽ വിതരണം ചെയ്തത്.

തല്ലുമാലയിലെ അഭിനയത്തിന് ടൊവിനോ തോമസാണ് മികച്ച നടന്‍. ബ്രോ ഡാഡിയിലെ അഭിനയത്തിന് കല്ല്യാണി പ്രിയദര്‍ശന്‍ മികച്ച നടി. മികച്ച നടനുള്ള ക്രിടിക്സ് അവാര്‍ഡ് കുഞ്ചാക്കോ ബോബന് 'ന്നാ താന്‍ കേസ് കൊട്, എന്ന ചിത്രത്തിന് ലഭിച്ചു. അവാർഡ് നിശയിൽ പങ്കെടുക്കാൻ ടൊവിനോയ്ക്ക് സാധിക്കാതിരുന്നതിനാൽ അവാര്‍ഡ് ബേസില്‍ ജോസഫാണ് ഏറ്റുവാങ്ങിയത്.

മികച്ച സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ (ഹൃദയം)

മികച്ച ചിത്രം – ന്നാ താന്‍ കേസ് കൊട്

മികച്ച നടിക്കുള്ള ക്രിടിക്സ് അവാര്‍ഡ് ദര്‍ശന രാജേന്ദ്രന്‍ നേടി (ജയ ജയ ജയ ഹേ)

മികച്ച സിനിമാറ്റോഗ്രാഫർ - ശരൺ വേലായുധൻ (സൗദി വെള്ളക്ക)

മികച്ച നിര്‍മ്മാതാവിനുള്ള പുരസ്താരം സന്തോഷ് കുരുവിളയ്ക്കും കുഞ്ചാക്കോ ബോബനുമാണ് (ന്നാ താന്‍ കേസ് കൊട്)

മികച്ച പുതുമുഖ നിര്‍മ്മാതാവ് ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)

മികച്ച നെഗറ്റീവ് വേഷത്തിനുള്ള പുരസ്കാരം വിനീത് ശ്രീനിവാസന്‍ നേടി (ഉണ്ണി മുകുന്ദന്‍ അസോസിയേറ്റിവ്)

മികച്ച കൊമേഡിയന്‍ രാജേഷ് മാധവ് (ന്നാ താന്‍ കേസ് കൊട്)

മികച്ച പുതുമുഖ നടി ഗായത്രി ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച സഹനടി ബിന്ദുപണിക്കര്‍ (റോഷാക്ക്)

മികച്ച സഹനടൻ ബേസില്‍ ജോസഫ് (ജയ ജയ ജയ ഹേ)

മികച്ച സംഗീത സംവിധായകന്‍ ഹിഷാം (ഹൃദയം)

മികച്ച ഗായിക മൃദുല വാര്യർ (പത്തൊന്‍പതാം നൂറ്റാണ്ട്)

മികച്ച ഗായകന്‍ ജോബ് കുര്യന്‍ ( പകലോ കാണാതെ...)

മികച്ച പുതുമുഖ നടൻ രഞ്ജിത്ത് സജീവ് (മൈക്ക്)

### Related Links & Sources
- [Original Story Source](https://moviemax.in/news/147114/siima2023-malayalam-films)