2023-09-17T13:15:00

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമേഡിയൻ തുടങ്ങി എല്ലാ വേഷങ്ങളും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. രാഷ്ട്രീയ പാർട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്ന് അടുത്തിടെയാണ് നടൻ ജഗദീഷ് പ്രഖ്യാപിച്ചത്. തന്റെ പുതിയ സിനിമയായ തീപ്പൊരി ബെന്നിയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് തനിക്ക് രാഷ്ട്രീയമുണ്ടോ എന്നതിനെ കുറിച്ചും രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ചും ജ​ഗദീഷ് പ്രതികരിച്ചത്.

എനിക്കിപ്പോൾ രാഷ്ട്രീയം ഇല്ല... ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികൾക്കും യോജിപ്പില്ലായിരുന്നു. ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാൽ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സൽക്കരിക്കും.

പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.സ്ഥാനാർത്ഥികൾ പറയും മമ്മൂക്കയുടെ എല്ലാ അനുഗ്രഹവും എനിക്ക് കിട്ടിയിട്ടുണ്ടെന്ന്. മമ്മൂക്ക ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. അദ്ദേഹം ചാണ്ടി സാറിന്റെ യോഗത്തിലും വി.ഡി സതീശന്റെ യോഗത്തിലും രമേശ് ചെന്നിത്തലയുടെ യോഗത്തിലും പങ്കെടുക്കും. പിണറായി സഖാവിന്റെ യോഗത്തിലും എം.വി ഗോവിന്ദൻ സഖാവിന്റെ യോഗത്തിലും പങ്കെടുക്കും.

അദ്വാനിജിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂട്ടിയാണ്. എല്ലാ പാർട്ടിക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവരുമായിട്ട് സമ അടുപ്പം പാലിക്കും. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എല്ലാവർക്കും എന്നോട് വലിയ സ്നേഹമാണെന്നും ജ​ഗദീഷ് പറഞ്ഞു. താൻ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മാറി വേറൊരു പാർട്ടിയിലേക്ക് കൂറു മാറിയിട്ടില്ലെന്നും താൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചതെന്നും ജ​ഗദീഷ് വ്യക്തമാക്കി. ​ജ​ഗദീഷിന്റെ പ്രിയ സുഹൃത്തുക്കളായ മുകേഷ്, ​ഗണേഷ് കുമാർ തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിൽ സജീവമാണ്.

Content Highlight: #Iwant #follow #politics #mammookka #Jagatish #said #openly

Next TV

Top Stories










News Roundup