---
title: "#mallutraveler | പ്രതി വിദേശത്ത്; മല്ലു ട്രാവലർ ഉടൻ നാട്ടിലെത്തില്ല, പീഡന പരാതിയില്‍ നടപടി വൈകുമെന്ന് പൊലീസ്"
english_title: "#Defendant #Abroad #Mallutraveler #police #action #molestation #complaint #delayed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146953/defendant-abroad-mallutraveler-police-action-molestation-complaint-delayed"
published_at: "2023-09-17T10:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65068d7b35413_mallu.jpg"
keywords: []
---

# #mallutraveler | പ്രതി വിദേശത്ത്; മല്ലു ട്രാവലർ ഉടൻ നാട്ടിലെത്തില്ല, പീഡന പരാതിയില്‍ നടപടി വൈകുമെന്ന് പൊലീസ്

> **Lead Summary:** **സ്ത്രീ**ത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.

## Article Content

**സ്ത്രീ**ത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.

സൗദി പൗരയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് മല്ലു ട്രാവലറിനെതിരെ പൊലീസ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്.

ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146953/defendant-abroad-mallutraveler-police-action-molestation-complaint-delayed)