---
title: "#jayaram | സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം; വീഡിയോ വൈറൽ "
english_title: "#jayaram #imitating #sureshgopi #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146935/jayaram-imitating-sureshgopi-video-viral"
published_at: "2023-09-17T10:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650684dd196d7_jayaram.jpg"
keywords: []
---

# #jayaram | സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം; വീഡിയോ വൈറൽ 

> **Lead Summary:** ** ജ**യറാം - സുരേഷ് ഗോപി കൂട്ടുകെട്ടിനെ സിനിമയിൽ എല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിക്കാറുള്ളതാണ്. സിനിമയിലേത്പോലെ സിനിമയ്ക്ക് പുറത്തും ജയറാം - സുരേഷ് ഗോപി സൗഹൃദം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്.

## Article Content

** ജ**യറാം - സുരേഷ് ഗോപി കൂട്ടുകെട്ടിനെ സിനിമയിൽ എല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിക്കാറുള്ളതാണ്. സിനിമയിലേത്പോലെ സിനിമയ്ക്ക് പുറത്തും ജയറാം - സുരേഷ് ഗോപി സൗഹൃദം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്.

സുരേഷ് ഗോപിയെ അനുകരിച്ചും, ട്രോളിയും പലരും സ്റ്റേജ് ഷോകളിലും മറ്റു സോഷ്യൽ മീഡിയയിലും വന്നിട്ടുണ്ട്. ഇതെല്ലം തന്നെ തമാശ രൂപത്തിൽ തന്നെ സുരേഷ് ഗോപി സ്വീകരിക്കുകയും ചെയ്യാറ്. ഇപ്പോൾ സുരേഷ് ഗോപിയെ ട്രോളി കൊണ്ട് സോഷ്യൽ മീഡിയയിൽ നിൽക്കുന്നത് നടൻ ജയറാമാണ്.

അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഡപുരമുലോ' എന്ന ചിത്രത്തിലെ 'സാമജവരഗമനാ' ഗാനം സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ പാടിയത് വൈറൽ ആയിരുന്നു. അതിനെ ട്രോളി കൊണ്ടാണ് ജയറാം സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വളരെ പെട്ടന്ന് തന്നെയായിരുന്നു വീഡിയോ വൈറൽ ആയത്.

എല്ലാവരെയും പോലെ വീഡിയോക്ക് സ്മൈലി കമന്റുമായി സുരേഷ് ഗോപിയും രംഗത്ത് എത്തി. വിഡിയോയിൽ സുരേഷ് ഗോപിയുടെ ആക്ഷനുകളും മാനറിസങ്ങളും ജയറാം ചെയ്യുന്നുണ്ട്. 'ജസ്റ്റ് ഫോർ ഫൺ' എന്ന ക്യാപ്ഷനോട് കൂടി സുരേഷ് ഗോപിയെ ടാഗ് ചെയ്താണ് ഇൻസ്റ്റാഗ്രാമിൽ ജയറാം വീഡിയോ പോസ്റ്റ് ചെയ്തത്.

ജയറാം - സുരേഷ് ഗോപി ഫ്രണ്ട്ഷിപ്പിനെ കുറിച്ചാണ് വിഡിയോയിൽ കൂടുതൽ കമന്റുകളും വരുന്നത്. ഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, രാമനാഥന്റെ കഴിവുകൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ. നിരവധി താരങ്ങളും പോസ്റ്റിനു താഴെ കമന്റുകളായി എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146935/jayaram-imitating-sureshgopi-video-viral)