---
title: "#kudukku2025 | ദുര്‍ഗ കൃഷ്ണ - കൃഷ്ണശങ്കര്‍ ചിത്രം 'കുടുക്ക് 2025' ഒടിടിയിലേക്ക്"
english_title: "#durgakrishna- #krishnashankar #movie #kuduk2025 #ott"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146927/durgakrishna-krishnashankar-movie-kuduk2025-ott"
published_at: "2023-09-17T08:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650672188c397_kudukk.jpg"
keywords: []
---

# #kudukku2025 | ദുര്‍ഗ കൃഷ്ണ - കൃഷ്ണശങ്കര്‍ ചിത്രം 'കുടുക്ക് 2025' ഒടിടിയിലേക്ക്

> **Lead Summary:** ** ബി**ലാഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'കുടുക്ക് 2025' ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിൽ ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ പാട്ട് നേരത്തെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

## Article Content

** ബി**ലാഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'കുടുക്ക് 2025' ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിൽ ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ പാട്ട് നേരത്തെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ചിത്രം ഈ മാസം ഒടിടിയിൽ ഇറങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ. ചിത്രം പ്രഖ്യാപിച്ച അന്നുമുതൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

ടെക്നോളജി വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്ലോട്ട്. 2022 ഓ​ഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ഇപ്പോൾ ഒടിടിയിലേക്ക് എത്തുന്നത്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

കുടുക്കിലെ ഗാനവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ മുന്‍പ് നടന്നിരുന്നു. ദുര്‍ഗയും കൃഷ്ണ ശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ചർച്ചയ്ക്ക് കാരണമായത്. വിഷയത്തിൽ ദുര്‍ഗയ്ക്കും ഭര്‍ത്താവിനും നേരെ വിമർശനങ്ങൾ ധാരാളം വന്നിരുന്നു. ഇതിനു പ്രതികരണവുമായി ഇവർ രംഗത്തും വന്നിരുന്നു.

ചിത്രം നിർമിച്ചിരിക്കുന്നത് കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ്. ആക്ഷന്‍ കൊറിയോഗ്രഫി - വിക്കി, ഛായാഗ്രഹണം - അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് - കിരണ്‍ ദാസ്, സംഗീതം - ഭൂമി, മണികണ്ഠന്‍ അയ്യപ്പ, പശ്ചാത്തല സംഗീതം - ഭൂമി, മുജീബ് മജീദ്, വസ്ത്രാലങ്കാരം - ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ - ആനന്ദ് ശ്രീനിവാസന്‍, സ്റ്റില്‍സ് - അരുണ്‍ കിരണം എന്നിവർ നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146927/durgakrishna-krishnashankar-movie-kuduk2025-ott)