---
title: "#devichandhana | ഫഹദ് എന്റെ ക്ലാസ്മേറ്റാണ്, അന്ന് ഇങ്ങനെയല്ലായിരുന്നു :തുറന്ന് പറഞ്ഞ് ദേവി ചന്ദന"
english_title: "#Fahadh #myclassmate #DeviChandana #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146923/fahadh-myclassmate-devichandana-openup"
published_at: "2023-09-17T08:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506684d4eeaf_fajad_and_devi.jpg"
keywords: []
---

# #devichandhana | ഫഹദ് എന്റെ ക്ലാസ്മേറ്റാണ്, അന്ന് ഇങ്ങനെയല്ലായിരുന്നു :തുറന്ന് പറഞ്ഞ് ദേവി ചന്ദന

> **Lead Summary:** സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ദേവി ചന്ദന. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. മലയാളത്തിലെ പല നായികമാരെയും പോലെ കലോത്സവ വേദികളിൽ തിളങ്ങിയ ശേഷമാണ് ദേവി ചന്ദന സിനിമയിലേക്ക് എത്തുന്നത്. ഏകദേശം നാൽപതോളം സിനിമകളിലും ഇരുപത്തിയഞ്ചിലധികം സീരിയലുകളിലും ദേവി ചന്ദന അഭിനയിച്ചു. നിരവധി കോമഡി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്.

## Article Content

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ദേവി ചന്ദന. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. മലയാളത്തിലെ പല നായികമാരെയും പോലെ കലോത്സവ വേദികളിൽ തിളങ്ങിയ ശേഷമാണ് ദേവി ചന്ദന സിനിമയിലേക്ക് എത്തുന്നത്. ഏകദേശം നാൽപതോളം സിനിമകളിലും ഇരുപത്തിയഞ്ചിലധികം സീരിയലുകളിലും ദേവി ചന്ദന അഭിനയിച്ചു. നിരവധി കോമഡി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം സജീവമാണ് നടി. ഗായകനായ കിഷോർ വർമയാണ് ദേവിയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവച്ച് ദേവിയും കിഷോറും എത്താറുണ്ട്. ഇവരുടെ വീഡിയോകൾക്കെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇപ്പോഴിതാ ഫഹദ് ഫാസിൽ തന്റെ ക്ലാസ്മേറ്റ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

എല്ലാം മുഖത്തടിച്ച് പറയുന്ന ആളായത് കൊണ്ട് തന്റെ ഫ്രണ്ട്സ് സർക്കിൾ വളരെ ചെറുതാണെന്ന് ദേവി ചന്ദന പറയുന്നു. ഫഹദ് എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. മൂന്നാം ക്ലാസ് വരെ ഞങ്ങൾ ഒരേ ക്ലാസ്സിലാണ് പഠിച്ചത്. ഞങ്ങളുടെ വ്ലോഗിൽ ഇത് പറഞ്ഞിട്ടുണ്ട്. കെജി മുതൽ മൂന്നാം ക്ലാസ് വരെയാണ്. അത് കഴിഞ്ഞ് ഫഹദ് സ്‌കൂൾ മാറി. ഫാസിൽ സാറും ഭാര്യയും ഞങ്ങളുടെ വിവാഹത്തിനും വന്നിരുന്നു. കുട്ടി ഫഹദ് ഭയങ്കര നാണക്കാരനായിരുന്നു. സിനിമയിൽ അഭിനയിക്കുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

സാറിന്റെ പടത്തിൽ ഞാൻ അഭിനയിക്കുമ്പോൾ സാറിന്റെ വീട്ടിൽ ഷൂട്ട് ഉണ്ടായിരുന്നു. ആ ഷൂട്ടിന്റെ ഇടയിൽ ഫഹദ് ക്ലാസ്‌മേറ്റ് ആയിരുന്നിട്ടും വന്ന് ഒരു ഹായ് പറഞ്ഞ് പോവുകയേ ചെയ്തിരുന്നുള്ളു. വളരെ സൈലന്റായ, ഷൈ ആയ ആളായിരുന്നു. പക്ഷേ ഓൺസ്‌ക്രീൻ വന്നപ്പോൾ ഞെട്ടിച്ചു. ഭയങ്കര അഭിമാനം തോന്നിയ മോമെന്റാണ്. നമ്മുടെ കൂടെ പഠിച്ചൊരാൾ അത്രയും ഉയരത്തിൽ എത്തിയെന്ന് പറയുമ്പോൾ ഒത്തിരി സന്തോഷമാണ് ദേവി ചന്ദന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146923/fahadh-myclassmate-devichandana-openup)