---
title: " #ShiasKarim | വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങൾ തട്ടി; ഷിയാസ് കരീമിനെതിരെ കേസ്"
english_title: "#police  #registered #case #harassment #against #film #television #star #ShiasKarim."
publisher: "moviemax.in"
canonical_url: "https://moviemax.in/news/146871/police-registered-case-harassment-against-film-television-star-shiaskarim"
published_at: "2023-09-16T20:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505c24b762f5_shihas.jpg"
keywords: []
---

#  #ShiasKarim | വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങൾ തട്ടി; ഷിയാസ് കരീമിനെതിരെ കേസ്

> **Lead Summary:** സിനിമ - ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു.

## Article Content

സിനിമ - ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു.

കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതി.

വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. സംഭവത്തില്‍ ചന്തേര പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/146871/police-registered-case-harassment-against-film-television-star-shiaskarim)