---
title: "ലൈംഗിക ബന്ധം മനോഹരമാക്കാൻ സ്‌ത്രീകളെ സഹായിക്കുന്നത് ഇക്കാര്യങ്ങളാണ്; ഗവേഷകര്‍ പറയുന്നത് "
english_title: "These are the things that help women to have sex beautifully; Researchers say"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14675/these-are-the-things-that-help-women-to-have-sex-beautifully-researchers-say"
published_at: "2021-12-06T12:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adb1fcefaa3_sex.jpg"
keywords: []
---

# ലൈംഗിക ബന്ധം മനോഹരമാക്കാൻ സ്‌ത്രീകളെ സഹായിക്കുന്നത് ഇക്കാര്യങ്ങളാണ്; ഗവേഷകര്‍ പറയുന്നത് 

> **Lead Summary:** ഓരോ പ്രായത്തിലും സ്‌ത്രീകളുടെ ലൈംഗികതയിലെ താൽപര്യം വ്യത്യാസപ്പെട്ടിരിക്കാറുണ്ട്. ചെറുപ്പത്തിലേതിനെക്കാൾ ലൈംഗികതയിൽ പക്വത നേടുന്നത് മദ്ധ്യവയസ് അടുക്കുമ്പോഴാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഏത് പ്രായത്തിലും ശാരീരികബന്ധത്തിന് ശരിയായ ഉത്തേജനവും ആസ്വാദ്യകരമായ രതിമൂർച്ഛയിലും എത്താൻ സ്‌ത്രീകൾക്ക് പല മാർഗങ്ങളാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്.

## Article Content

ഓരോ പ്രായത്തിലും സ്‌ത്രീകളുടെ ലൈംഗികതയിലെ താൽപര്യം വ്യത്യാസപ്പെട്ടിരിക്കാറുണ്ട്. ചെറുപ്പത്തിലേതിനെക്കാൾ ലൈംഗികതയിൽ പക്വത നേടുന്നത് മദ്ധ്യവയസ് അടുക്കുമ്പോഴാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഏത് പ്രായത്തിലും ശാരീരികബന്ധത്തിന് ശരിയായ ഉത്തേജനവും ആസ്വാദ്യകരമായ രതിമൂർച്ഛയിലും എത്താൻ സ്‌ത്രീകൾക്ക് പല മാർഗങ്ങളാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്.

അമേരിക്കയിലെ ഇന്ത്യാനപൊളിസ് സർവകലാശാലയിലെ ഗവേഷക ക്രിസ്‌റ്റ്യാന വോൻ ഹിപ്പെൽ പറയുന്നതനുസരിച്ച് ആ മാർഗങ്ങൾ ഇവയാണ്. ആദ്യമായുള‌ളത് കൃത്യമായി ബന്ധത്തിൽ ആഹ്ളാദം നൽകുന്ന പൊസിഷൻ ഏതെന്ന് പങ്കാളിയോട് പറയുന്നത്. ഇതാണ് എനിക്കിഷ്‌ടം എന്ന് പങ്കാളിയോട് പറയുന്നത് കൂടുതൽ വിശ്വാസത്തിനും സഹായിക്കും. പുരുഷന്മാർ ലൈംഗികതയിൽ പങ്കാളി സന്തോഷിക്കുന്നതിൽ അതീവ തൽപരരാണ്.

കൃത്യമായി ഇഷ്‌ടമുള‌ള പൊസിഷൻ അറിയിച്ചാൽ അത് നല്ല ബന്ധം സാദ്ധ്യമാക്കും. പങ്കാളി സ്‌ത്രീകൾക്ക് ബന്ധത്തിന് ഉത്തേജനം പകരുന്ന തരം കേളികൾ സ്വീകരിക്കുന്നതും നല്ലതാണ്. ഇക്കാര്യത്തിൽ ശ്രദ്ധ വേണ്ടതാണ്. ഞെട്ടലുളവാക്കുന്നതോ താൽപര്യമില്ലാത്തതോ ആയ ബാഹ്യകേളികൾ പങ്കാളികളുടെ ശരീരബന്ധത്തെ ഗുണത്തിന് പകരം ദോഷമായാകും ബാധിക്കുക. ഇക്കാര്യത്തിൽ പോൺ വീഡിയോകളിലെ തെ‌റ്റായ ശൈലികൾ സ്വീകരിക്കാൻ പല പുരുഷന്മാരും ശ്രമിക്കാറുണ്ട്.

ഇത് വലിയ ദോഷം ചെയ്യും. മികച്ച സന്തോഷം ശാരീരിക ബന്ധത്തിൽ ലഭിക്കാൻ വൃത്തിയും സന്തോഷവും പ്രധാനമാണ്. ഒപ്പം നല്ല മൂഡിൽ ഇരുവരും എത്തിച്ചേരുകയും വേണം. വനിതകൾക്ക് ശാരീരികബന്ധത്തിൽ കൂടുതൽ സന്തോഷവും തൃപ്‌തിയും ലഭിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്. ഇരുവർക്കും തൃപ്‌തിയേകുന്ന പൊസിഷനുകളാണ് ആരോഗ്യകരമായ ശാരീരികബന്ധത്തിന് വേണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14675/these-are-the-things-that-help-women-to-have-sex-beautifully-researchers-say)