---
title: "#keerthisuresh | കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നോ? പ്രതികരിച്ച് നടിയുടെ അച്ഛൻ "
english_title: "#keerthi #suresh  #anirudh #ravichander #getting #married #suresh #kumar #responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146725/keerthi-suresh-anirudh-ravichander-marry"
published_at: "2023-09-16T10:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505446d0c7bf_keerthi_fea.jpg"
keywords: []
---

# #keerthisuresh | കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നോ? പ്രതികരിച്ച് നടിയുടെ അച്ഛൻ 

> **Lead Summary:** ** മ**ലയാളത്തിൽ നിന്ന് കരിയറിന് തുടക്കം കുറിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ച ഒരുകൂട്ടം നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളാണ് കീർത്തി.

## Article Content

** മ**ലയാളത്തിൽ നിന്ന് കരിയറിന് തുടക്കം കുറിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ച ഒരുകൂട്ടം നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളാണ് കീർത്തി.

മലയാളത്തിൽ തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിക്കുകയും, തന്റേതായ സ്റ്റാർ വാല്യൂ ഉണ്ടാക്കുകയും ചെയ്തു. സിനിമാലോകത്ത് നടി തിളങ്ങി നിൽക്കുന്നതിനാൽ തന്നെ നിരവധി ഗോസിപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ കഴിഞ്ഞ കുറച്ചു നാളുകളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാവുന്നത്.

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീർത്തിയും വിവാഹം കഴിക്കാൻ പോകുന്നു എന്നതാണ് വാർത്ത. ഈ വർഷാവസാനം ഇവരുടെ വിവാഹമുണ്ടാകുമെന്നും വാർത്തകൾ പരക്കുന്നു. കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധായകൻ അനിരുദ്ധ് ആയിരുന്നു. ആ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്നും പറയുന്നു.

എന്നാൽ കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട പരക്കുന്ന വാർത്തകൾ ഒന്നും തന്നെ സത്യമല്ല എന്നാണ് നടിയുടെ അച്ഛനായ ജി സുരേഷ് കുമാര്‍ പ്രതികരിച്ചത്. റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും, പലപ്പോഴും കീർത്തിയുടെ പേര് മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്ത് വെച്ച് റിപ്പോർട്ട് ഉണ്ടായിട്ടുണ്ടെന്നും, അതില്‍ ഒരു സത്യവുമില്ല എന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു.

കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം ഞാൻ അറിയിക്കുമെന്നും, ഇപ്പോൾ പരക്കുന്നത് തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കീർത്തിയുടേതായി താമാമന്നൻ, ഭോല ശങ്കർ എന്നീ സിനിമകളാണ് അവസാനമായി പുറത്തിറങ്ങിയത്. സൈറൺ, രഘു താത്ത, റിവോൾവർ റീത്ത തുടങ്ങിയ ചിത്രങ്ങൾ കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146725/keerthi-suresh-anirudh-ravichander-marry)