---
title: "#cinizen | സിനിമയാണോ സ്വപ്നം? യാഥാര്‍ഥ്യമാക്കാന്‍ 'സിനിസെന്‍'"
english_title: "#cinima #cinizen #platform "
publisher: "moviemax.in"
canonical_url: "https://moviemax.in/news/146684/cinima-cinizen-platform"
published_at: "2023-09-16T07:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65050763e7074_cinizen1.jpg"
keywords: []
---

# #cinizen | സിനിമയാണോ സ്വപ്നം? യാഥാര്‍ഥ്യമാക്കാന്‍ 'സിനിസെന്‍'

> **Lead Summary:** ** സി**നിമാ സ്വപ്നങ്ങളുമായി നടക്കുന്നവർ ഒരുപാടുണ്ട്. സിനിമയെന്ന സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നൽകുന്ന പ്ലാറ്റഫോം 'സിനിസെന്‍' എത്തിയിരിക്കുകയാണ്.

## Article Content

** സി**നിമാ സ്വപ്നങ്ങളുമായി നടക്കുന്നവർ ഒരുപാടുണ്ട്. സിനിമയെന്ന സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നൽകുന്ന പ്ലാറ്റഫോം 'സിനിസെന്‍' എത്തിയിരിക്കുകയാണ്.

സിനിമ എന്നത് സ്വപ്നമായി കൊണ്ടുനടക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ സകല സേവനങ്ങളും പിന്തുണയും നല്‍കാന്‍ സാധിക്കുന്നൊരു ലോകവ്യാപക സിനിമാ സമൂഹമാണ് സിനിസെന്‍ എന്ന പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നത്.

ആഗോള സിനിമാ അവസരങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമാണിത്. കൂടാതെ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക ഇവന്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം വരവരുടെ കഴിവുകളും സൃഷ്ടികളും ലോകവ്യാപകമായി പ്രദര്‍ശിപ്പിക്കാനുള്ള ഒരു അവസരവുമാണ് സിനിസെന്‍ നല്‍കുന്നത്.

സിനിസെന്‍ അഗീകൃതമായ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ പ്ലാറ്റ്‌ഫോം വഴി തന്നെ കരാര്‍ പ്രകാരമുള്ള പണം അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്യും. സിനിസെന്‍ പ്ലാറ്റഫോം മലയാള ചലച്ചിത്ര രംഗത്ത് അനുഭവ സമ്പത്തുള്ള പ്രമുഖ നിര്‍മാതാവും വിതരണക്കാരുമായ കൊക്കേര്‍സിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവര്‍ക്കാവശ്യമായ ഉള്‍ക്കാഴ്ചയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാനും സിനിസെന്നിന് കഴിയുമെന്ന് ഉറപ്പ് നൽകാൻ കഴിയും. സിനിസെന്‍ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ [www.cinizen.com](https://cinizen.com/) വെബ്‌സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146684/cinima-cinizen-platform)