---
title: "#thalapathy68 | ദളപതി 68: ഷൂട്ടിംഗിന് മുന്‍പേ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കി"
english_title: "#thaalapati68 #international #ott #platform #before #shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146632/thaalapati68-international-ott-platform-before-shooting"
published_at: "2023-09-15T21:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65047c9e5b6fe_68.jpg"
keywords: []
---

# #thalapathy68 | ദളപതി 68: ഷൂട്ടിംഗിന് മുന്‍പേ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കി

> **Lead Summary:** ** ത**മിഴകത്ത് ഏറെ ആരാധകരുള്ള ആളുകളിൽ ഒരാളാണ് ദളപതി വിജയ്. വിജയുടെ ഷൂട്ടിങ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ദളപതി 68. സാധാരണ തിയേറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഒടിടി റൈറ്റ്‌സ് വിറ്റുപോവുന്നതാണ് പതിവ് കാഴ്ച.

## Article Content

** ത**മിഴകത്ത് ഏറെ ആരാധകരുള്ള ആളുകളിൽ ഒരാളാണ് ദളപതി വിജയ്. വിജയുടെ ഷൂട്ടിങ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ദളപതി 68. സാധാരണ തിയേറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഒടിടി റൈറ്റ്‌സ് വിറ്റുപോവുന്നതാണ് പതിവ് കാഴ്ച.

അതിന് മാറ്റം വരുത്തിയിരിക്കുകയാണ് ദളപതി 68. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ തന്നെ ദളപതി 68ന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിന് വിറ്റുപോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

വിജയുടെ തിയേറ്റർ റിലീസിനായി ഒരുങ്ങിയിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ നായികയായി തൃഷയാണ് എത്തുന്നത്.

2008 ൽ ഇറങ്ങിയ 'കുരുവി'യാണ് തൃഷ - വിജയ് ഒരുമിച്ച് അഭിനയിച്ചത്. 14 വർഷത്തിന് ശേഷം വിജയ്‌യുടെ നായികയായി തൃഷ വീണ്ടും ലിയോയിലൂടെ എത്തുകയാണ്. ലിയോയില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.

സഞ്ജയ് ദത്ത്, അര്‍ജുന്‍, മനോബാല, മാത്യു, സാന്‍ഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, മന്‍സൂര്‍ അലിഖാന്‍, മിസ്‌കിന്‍, പ്രിയ ആനന്ദ്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, ജാഫര്‍ സാദിഖ്, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146632/thaalapati68-international-ott-platform-before-shooting)