---
title: "#viral | വൈറലായി കുട്ടിക്കാല ചിത്രം; മലയാളത്തിലെ സെലിബ്രിറ്റി കസിൻസ് ആരാണെന്ന് മനസ്സിലായോ? "
english_title: "#celebrity #cousins #malayalam #childhood #picture #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146625/celebrity-cousins-malayalam-childhood-picture-goes-viral"
published_at: "2023-09-15T20:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650477248ede6_dulqur.jpg"
keywords: []
---

# #viral | വൈറലായി കുട്ടിക്കാല ചിത്രം; മലയാളത്തിലെ സെലിബ്രിറ്റി കസിൻസ് ആരാണെന്ന് മനസ്സിലായോ? 

> **Lead Summary:** **സെ**ലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ വൈറലാകുന്നത് ഇപ്പോൾ അത്ര പുതുമയുളള കാര്യമല്ല. അതുപോലൊരു ​ത്രോബാക്ക്​ ചിത്രം കഴിഞ്ഞദിവസം ആരാധകരുടെ മനം കവർന്നു. ചിത്രത്തിൽ രണ്ട്​ കുട്ടികളാണുള്ളത്​. അവരാകട്ടെ മലയാളത്തിലെ പ്രശസ്തരായ രണ്ട്​ നടനമാരും.​

## Article Content

**സെ**ലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ വൈറലാകുന്നത് ഇപ്പോൾ അത്ര പുതുമയുളള കാര്യമല്ല. അതുപോലൊരു ​ത്രോബാക്ക്​ ചിത്രം കഴിഞ്ഞദിവസം ആരാധകരുടെ മനം കവർന്നു. ചിത്രത്തിൽ രണ്ട്​ കുട്ടികളാണുള്ളത്​. അവരാകട്ടെ മലയാളത്തിലെ പ്രശസ്തരായ രണ്ട്​ നടനമാരും.​

ചിത്രത്തിലുള്ളതിൽ ഒരാൾ മമ്മൂട്ടിയുടെ മകൻ സാക്ഷാൽ ദുൽഖർ സൽമാനാണ്​. മറ്റൊന്ന് മമ്മൂട്ടിയുടെ സഹോദര പുത്രനും നടനുമായ മഖ്ബൂൽ സല്‍മാനും. ദുല്‍ഖറിന്റെ കസിൻ ബ്രദറാണ്​ മഖ്ബൂൽ സൽമാൻ. ടെലിവിഷൻ നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടിയുടെ മകനാണ് മഖ്ബൂൽ. എ.കെ.സാജന്റെ ‘അസുരവിത്ത്’ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് മഖ്​ബൂൽ അഭിനയരംഗത്തേക്ക് എത്തിയത്.

പിന്നീട് മാറ്റിനിയിൽ പ്രധാന വേഷം ചെയ്തു. തുടർന്ന്​ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ മഖ്​ബൂൽ ചെയ്തു. ദുല്‍ഖറിന്റെയും മഖ്ബൂലിന്റെയും പേരിലെ ‘സല്‍മാന്‍’ മമ്മൂട്ടി ഇട്ടതാണെന്ന് മഖ്ബൂല്‍ നേരത്തെ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ദുൽഖറും മഖ്ബൂലും തമ്മിൽ പേരിൽ മാത്രമല്ലാതെ നിരവധി സാമ്യതകളുണ്ട്. ഇരുവരും ജനിച്ചത് ഒരേ ദിവസമാണ്. അതായത് ഒരേദിവസം പിറന്നാൾ ആഘോഷിക്കുന്നവരാണ് ഇരുവരും. ജൂലൈ 20നാണ് രണ്ടാളുടേയും ജന്മദിനം. രണ്ടാളും സിനിമയിലേക്ക് വന്നതും ഒരേ വര്‍ഷമാണ്, 2012ൽ. ദുല്‍ഖറിന്റെ ആദ്യ സിനിമ സെക്കന്‍ഡ് ഷോ ആയിരുന്നു. മഖ്ബൂലിന്‍റെ ആദ്യ ചിത്രം അസുരവിത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/146625/celebrity-cousins-malayalam-childhood-picture-goes-viral)