---
title: "നഗ്നചിത്രങ്ങളെ പരിഹസിച്ചതിൽ കലിയടങ്ങാതെ മഡോണ"
english_title: "Madonna did not hesitate to make fun of nude pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14660/madonna-did-not-hesitate-to-make-fun-of-nude-pictures"
published_at: "2021-12-06T11:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ada7d253e97_madona.jpg"
keywords: []
---

# നഗ്നചിത്രങ്ങളെ പരിഹസിച്ചതിൽ കലിയടങ്ങാതെ മഡോണ

> **Lead Summary:** സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ പരിഹസിച്ചതിനു പോപ് താരം മഡോണയോടു പരസ്യമായി മാപ്പ് ചോദിച്ച് റാപ്പർ 50 സെന്റ്. നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് മഡോണ പങ്കുവച്ച ചിത്രങ്ങൾക്കു താഴെയാണ് പരിഹാസസ്വരവുമായി റാപ്പറിന്റെ പ്രതികരണമെത്തിയത്. 50 സെന്റിന്റെ പ്രതികരണം അതിരു കടന്നുവെന്നു ചൂണ്ടിക്കാണിച്ച് മഡോണ രംഗത്തെത്തിയിരുന്നു.50സെന്റിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഡോണയുടെ മറുപടി. റാപ്പർ തന്റെ സുഹൃത്ത് ആയി അഭിനയിക്കുകയാണെന്നും ഗായകന്റെ സംഗീതജീവിതം സമൂഹത്തിലെ മറ്റുള്ളവരെ അപമാനിച്ചുകൊണ്ടാകരുത് എന്നും മഡോണ കുറിച്ചു.

## Article Content

സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ പരിഹസിച്ചതിനു പോപ് താരം മഡോണയോടു പരസ്യമായി മാപ്പ് ചോദിച്ച് റാപ്പർ 50 സെന്റ്. നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് മഡോണ പങ്കുവച്ച ചിത്രങ്ങൾക്കു താഴെയാണ് പരിഹാസസ്വരവുമായി റാപ്പറിന്റെ പ്രതികരണമെത്തിയത്. 50 സെന്റിന്റെ പ്രതികരണം അതിരു കടന്നുവെന്നു ചൂണ്ടിക്കാണിച്ച് മഡോണ രംഗത്തെത്തിയിരുന്നു.50സെന്റിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഡോണയുടെ മറുപടി. റാപ്പർ തന്റെ സുഹൃത്ത് ആയി അഭിനയിക്കുകയാണെന്നും ഗായകന്റെ സംഗീതജീവിതം സമൂഹത്തിലെ മറ്റുള്ളവരെ അപമാനിച്ചുകൊണ്ടാകരുത് എന്നും മഡോണ കുറിച്ചു.

തന്റെ അത്രയും സൗന്ദര്യം ഇല്ലാത്തതുകൊണ്ട് 50സെന്റിനു തന്നോട് അസൂയ തോന്നുന്നതാണെന്നും റാപ്പർ ചെയ്തതും പറഞ്ഞതും അങ്ങേയറ്റം മോശമായിപ്പോയി എന്നും മഡോണ കൂട്ടിച്ചേർത്തു. തുടർന്ന് പരസ്യമായി മാപ്പ് പറഞ്ഞ് 50 സെന്റ് രംഗത്തെത്തി. ‘ക്ഷമിക്കണം മഡോണ, താങ്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തണമെന്ന ചിന്തയോടെയല്ല ഞാൻ ചിത്രങ്ങളോട് അത്തരത്തിൽ പ്രതികരിച്ചത്. എനിക്ക് ഇതിൽ നിന്നും യാതൊരു ഗുണവും ലഭിക്കുന്നില്ല.

ചിത്രങ്ങൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞുവെന്നു മാത്രം. എന്റെ മാപ്പപേക്ഷ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു’, 50 സെന്റ് കുറിച്ചു. ഗായകന്റെ വാക്കുകളോട് മഡോണ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച മഡോണ പങ്കുവച്ച ചിത്രമാണ് പരിഹാസത്തിനിടയാക്കിയത്. നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങൾ സ്വമേധയാ ഗായികയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. തുടർന്ന് തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഒഴിവാക്കിയതിന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മഡോണ രംഗത്തെത്തി.

നീക്കം ചെയ്ത ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗായികയുടെ മറുപടി. വസ്ത്രധാരണത്തിന്റെ പേരിൽ പലതവണ വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ഗായികയാണ് 63കാരിയായ മഡോണ. അർധ നഗ്നശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യാറുള്ള ഗായിക, വിമർശനങ്ങളെ തുടർന്ന് അവ നീക്കം ചെയ്തിട്ടുമുണ്ട്. പൊതുവിഷയങ്ങളിലുള്ള ചില പ്രസ്താവനകളുടെ പേരിലും മഡോണ വിവാദക്കുരുക്കിലകപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14660/madonna-did-not-hesitate-to-make-fun-of-nude-pictures)