---
title: "#kunchackoboban | എനിക്ക് നൂറു ശതമാനം നീതി പുലർത്താൻ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ ചെയ്യും - കുഞ്ചാക്കോ ബോബൻ"
english_title: "#kunchackoboban #about #his #other #language #movies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146496/kunchackoboban-about-his-other-language-movies"
published_at: "2023-09-15T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504035d8f5af_neww.jpg"
keywords: []
---

# #kunchackoboban | എനിക്ക് നൂറു ശതമാനം നീതി പുലർത്താൻ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ ചെയ്യും - കുഞ്ചാക്കോ ബോബൻ

> **Lead Summary:** ** മ**ലയാളത്തിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ്. അനിയത്തിപ്രാവ് മുതൽ ഇന്നുവരെ പ്രേക്ഷക മനസ്സിൽ കുഞ്ചാക്കോ ബോബന് പ്രത്യേക ഇടമുണ്ട്.

## Article Content

** മ**ലയാളത്തിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ്. അനിയത്തിപ്രാവ് മുതൽ ഇന്നുവരെ പ്രേക്ഷക മനസ്സിൽ കുഞ്ചാക്കോ ബോബന് പ്രത്യേക ഇടമുണ്ട്.

വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ് താരം. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം ഇതിന് ഒരു ഉദാഹരണമാണ്. അതുകൊണ്ടുതന്നെയാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 കുഞ്ചാക്കോ ബോബനെ തേടി എത്തിയതും.

മലയാള സിനിമയിലേക്ക് മാത്രമായി താരം ഒതുങ്ങി പോയോ എന്ന് ആരാധകർ പോലും ചിന്തിച്ചു പോവുകയാണ്. മറ്റ് ഭാഷകളിൽ നിന്നും സിനിമകൾ വന്നിട്ടും വേണ്ട എന്ന് വെച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം.

മലയാളത്തിൽ അത്രയധികം എക്സൈറ്റിം​ഗ് ആയിട്ടുള്ള സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും തനിക്ക് കിട്ടുന്നതിനാൽ, ചില വെബ് സീരിസുകളും സിനിമകളും ഒഴിവാക്കിയത്. ഒടിടി വന്നതിന് ശേഷം മലയാള സിനിമയുടെ ക്വാളിറ്റിയിൽ മാറ്റം വന്നിട്ടുണ്ടെന്നും, ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കുന്നുണ്ടെന്നും കുഞ്ചാക്കോ കൂട്ടിച്ചേർത്തു.

ദുൽഖറും ഫഹദും ഒക്കെ അന്യ ഭാഷ സിനിമകൾ ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് നൂറു ശതമാനം നീതി പുലർത്താൻ കഴിയുമെന്ന് തോന്നുന്ന കഥാപാത്രം വന്നാൽ ഞാൻ തീർച്ചയായും അന്യ ഭാഷ ചിത്രങ്ങൾ ചെയ്യും. ഒരിക്കലും കാശിന് വേണ്ടിയിട്ട് പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നും കുഞ്ചാക്കോ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146496/kunchackoboban-about-his-other-language-movies)