---
title: "#maheshkunjumon | ഒരു വേദിയിൽ മുഴുനീള  പെർഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല - മഹേഷ് കുഞ്ഞുമോന്‍"
english_title: "#can't #do #fulllength #performance #stage #current #state #MaheshKunjumon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146433/cant-do-fulllength-performance-stage-current-state-maheshkunjumon"
published_at: "2023-09-15T09:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503d443e5a8b_mahesh.jpg"
keywords: []
---

# #maheshkunjumon | ഒരു വേദിയിൽ മുഴുനീള  പെർഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല - മഹേഷ് കുഞ്ഞുമോന്‍

> **Lead Summary:** വാഹനാപകടത്തെ തുടര്‍ന്ന് വേദിയില്‍ നിന്നും വിട്ടുനിന്ന മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ഈയിടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ജയിലര്‍ സിനിമയുടെ സ്പൂഫ് വീഡിയോയുമായി എത്തിയ മഹേഷിന്‍റെ പ്രകടനത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

## Article Content

വാഹനാപകടത്തെ തുടര്‍ന്ന് വേദിയില്‍ നിന്നും വിട്ടുനിന്ന മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ഈയിടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ജയിലര്‍ സിനിമയുടെ സ്പൂഫ് വീഡിയോയുമായി എത്തിയ മഹേഷിന്‍റെ പ്രകടനത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഈയിടെ ചാനല്‍ പരിപാടികളിലും മഹേഷ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഓക്കെ ആണെന്ന ധാരണയില്‍ പ്രോഗ്രോമിന് വിളിക്കുന്നവരോട് ഒരു വേദിയിൽ ഒരു മുഴുനീള പെർഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹേഷ്. പൂർണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

**മഹേഷിന്‍റെ കുറിപ്പ്**

Hi friends,

കോമഡി ഉത്സവവേദിയിൽ വീണ്ടും വരാൻ കഴിഞ്ഞതിൽ എനിക്ക് നിങ്ങളെപ്പോലെ തന്നെ വളരെ സന്തോഷമുണ്ട്. എന്നാൽ എല്ലാവരും ഞാൻ ആരോഗ്യപരമായി പൂർണമായും ഭേദപ്പെട്ടന്ന് കരുതുന്നവരാണ്. എനിക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്.

ഒരു വേദിയിൽ ഒരു മുഴുനീള പെർഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല. ഒരുപാട് ആളുകൾ ഇപ്പോൾ ഞാൻ ഓക്കെ ആണെന്ന തെറ്റിദ്ധാരണയിൽ പ്രോഗ്രാമിന് വിളിക്കുകയാണ്.

പൂർണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നണ്ട്. എല്ലാവരുടേയും പ്രാർത്ഥനകൾ ഉണ്ടാകണം. മഹേഷ് കുഞ്ഞുമോൻ.

കഴിഞ്ഞ ജൂൺ അഞ്ചിനു പുലർച്ചെ തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് മഹേഷിനു ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിൽ സീരിയൽ-സിനിമ താരം കൊല്ലം സുധി മരിച്ചിരുന്നു. കോഴിക്കോട് വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങുംവഴി ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

നടൻ ബിനു അടിമാലിക്കും ഡ്രൈവർ ഉല്ലാസ് അരൂരിനും പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ മഹേഷ് നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്തുനോക്കാറുണ്ടായിരുന്നുവെന്നും മഹേഷ് വെളിപ്പെടുത്തിവീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്തുനോക്കാറുണ്ടായിരുന്നുവെന്നും മഹേഷ് വെളിപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146433/cant-do-fulllength-performance-stage-current-state-maheshkunjumon)