---
title: "ഇനി 'എരിവും പുളിയും'; പുതിയ വേഷത്തിൽ 'നീലുവും ബാലുവും' എത്തുന്നു "
english_title: "No longer 'eruvum puliyum'; 'Neelu and Balu' arrive in a new role"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14639/no-longer-eruvum-puliyum-neelu-and-balu-arrive-in-a-new-role"
published_at: "2021-12-06T10:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad9a72c7996_neelu.jpg"
keywords: []
---

# ഇനി 'എരിവും പുളിയും'; പുതിയ വേഷത്തിൽ 'നീലുവും ബാലുവും' എത്തുന്നു 

> **Lead Summary:** 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ഒത്തിരി താരങ്ങളുണ്ട്. മുടിയനെന്ന് വിളിക്കുന്ന ഋഷി, ശിവാനി, നീലുവെന്ന നിഷ സാരംഗ് , ബാലുവായ ബിജു സോപാനം അങ്ങനെ നീളുന്നു ആ താരനിര. ഒരൊറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ഇവർക്കെല്ലാം സാധിച്ചു.

## Article Content

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ഒത്തിരി താരങ്ങളുണ്ട്. മുടിയനെന്ന് വിളിക്കുന്ന ഋഷി, ശിവാനി, നീലുവെന്ന നിഷ സാരംഗ് , ബാലുവായ ബിജു സോപാനം അങ്ങനെ നീളുന്നു ആ താരനിര. ഒരൊറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ഇവർക്കെല്ലാം സാധിച്ചു.

പരമ്പര അവസാനിച്ചെങ്കിലും വലിയ ആരാധകരാണ് താരങ്ങൾക്കെല്ലാമുള്ളത്. ഇപ്പോഴിതാ ഇതിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷമുള്ള വാർത്തകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ കേരളത്തിൽ എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ എത്തുന്നത്.

ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. പുത്തൻ മേക്കോവറിലുള്ള ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. സീരിയൽ ലൊക്കേഷനിൽ നിന്നുള്ള മേക്കോവർ ചിത്രങ്ങൾ നിഷ സാരംഗാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. എരിവും പുളിയും പരമ്പരയുടെ ലൊക്കേഷൻ ചിത്രങ്ങൾക്ക് ഉപ്പും മുളകും ആരാധകർ നൽകുന്ന കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രിയം നേടിയ പരമ്പരകളിൽ ഒന്നായിരുന്നു ഉപ്പും മുളകും.

അതുപോലെ തന്നെ അതിലെ കഥാപാത്രങ്ങളെല്ലാം സ്വന്തം വീട്ടിലേതെന്നപോലെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് പ്രേക്ഷകര്‍. പരമ്പരയിലേക്ക് നിരവധി താരങ്ങള്‍ വരികയും പോവുകയും ചെയ്തുവെങ്കിലും. നീലുവിനെയും ബാലുവിനെയും മുടിയനെയും ലെച്ചുവിനെയും ശിവാനിയെയും കേശുവിനെയും ആരും മറന്നിട്ടില്ല. പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ പഠനത്തില്‍ ശ്രദ്ധിക്കാനായി ലെച്ചു പരമ്പരയി നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എരിവും പുളിയും എന്ന പരമ്പരയുടെ വിശേഷം വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14639/no-longer-eruvum-puliyum-neelu-and-balu-arrive-in-a-new-role)