---
title: "#vincy | ആകെ മാറിപ്പോയല്ലോ... ആ പഴയ ലുക്ക് തന്നെയായിരുന്നു നല്ലത്; വിന്‍സി അലോഷ്യസിന്റെ പുതിയ ലുക്കിന് കമന്റുമായി ആരാധകർ"
english_title: "#vincy #new #instagram #post #makeover #comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146319/vincy-new-instagram-post-makeover-comments"
published_at: "2023-09-14T17:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502f882aba48_vincy.jpg"
keywords: []
---

# #vincy | ആകെ മാറിപ്പോയല്ലോ... ആ പഴയ ലുക്ക് തന്നെയായിരുന്നു നല്ലത്; വിന്‍സി അലോഷ്യസിന്റെ പുതിയ ലുക്കിന് കമന്റുമായി ആരാധകർ

> **Lead Summary:** ** നാ**യികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചയമായ മുഖമാണ് വിന്‍സി അലോഷ്യസിന്റേത്. റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ച വിന്‍സി ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്.

## Article Content

** നാ**യികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചയമായ മുഖമാണ് വിന്‍സി അലോഷ്യസിന്റേത്. റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ച വിന്‍സി ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്.

അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് വിന്‍സി അലോഷ്യസിനെ ഈ വിജയത്തില്‍ എത്തിച്ചത്. നായികാ നായകനിൽ ടാസ്കിന്റെ ഭാഗമായി വിൻസി അഭിനയിച്ച ചിക്കൻ കറിയുടെ വീഡിയോ ഏറെ വൈറലായതാണ്.

വിന്‍സിയുടെ അഭിനയവും ലുക്കും എല്ലാം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി പോകുന്നതിന് മുന്‍പ് വിന്‍സി പുതിയ മേക്കോവര്‍ നടത്തിയിരിക്കുകയാണ്. പുതിയ ലുക്ക് വിന്‍സി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

പുതിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ ലുക്ക് കൊള്ളില്ല എന്നാണ് ഭൂരിഭാഗം ആളുകളും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. മെലിഞ്ഞുണങ്ങി വല്ലാത്ത ഒരു കോലമായി. കണ്ടാല്‍ പോലും തിരിച്ചറിയാത്തതു പോലെ. ആ കറുത്ത ചുരുണ്ട മുടി തന്നെയായിരുന്നു നല്ലത്.

വിന്‍സിയുടെ ആ യുനീക്‌നസ്സ് നഷ്ട്‌പ്പെട്ടു. ഇപ്പോള്‍ മറ്റു നടിമാരെ പോലെയായി എന്നൊക്കെയാണ് ചിലര്‍ കമന്റിട്ടിരിയ്ക്കുന്നത്.പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ടും കമന്റുകൾ ഉണ്ട്. എങ്ങനെയായാലും ഞങ്ങള്‍ നിങ്ങളുടെ ആരാധകരാണ്, വളരെ മനോഹരമായിട്ടുണ്ട്, പ്രിറ്റി എന്നൊക്കെ പറഞ്ഞും കമന്റുകള്‍ വരുന്നുണ്ട്. ലവ് ഇമോജികള്‍ ഒരുപാട് കമന്റായി വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146319/vincy-new-instagram-post-makeover-comments)