---
title: "#Rekha | അനുവാദമില്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച്​ നടി രേഖ​"
english_title: "#Bollywood #actress #Rekha #slapped #person #took #her #photo #without #permission."
publisher: "moviemax.in"
canonical_url: "https://moviemax.in/news/146302/bollywood-actress-rekha-slapped-person-took-her-photo-without-permission"
published_at: "2023-09-14T16:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502e6e1ed19b_rekha.jpg"
keywords: []
---

# #Rekha | അനുവാദമില്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച്​ നടി രേഖ​

> **Lead Summary:** അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച്‌ ബോളിവുഡ് നടി രേഖ. മുംബൈയിൽ ഒരു അവാർഡ്​ വിതരണ ആഘോഷത്തിനിടെയാണ്​ സംഭവം.

## Article Content

അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച്‌ ബോളിവുഡ് നടി രേഖ. മുംബൈയിൽ ഒരു അവാർഡ്​ വിതരണ ആഘോഷത്തിനിടെയാണ്​ സംഭവം.

ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തുകയായിരുന്നു. അയാളുടെ ഒപ്പം ​ഫോട്ടോക്ക്​ പോസ്​ ചെയ്ത ശേഷം തമാശക്കാണ്​ താരം യുവാവിന്‍റെ മുഖത്തടിക്കുന്നതെന്നാണ്​ വീഡി​യോയിൽനിന്ന്​ വ്യക്​തമാകുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ചെറു പുഞ്ചിരിയോടെയാണ് യുവാവിന്‍റെ മുഖത്ത്​ രേഖ തല്ലുന്നത്​. യുവാവും അതിനെ സൗഹാർദ്ദത്തോടെയാണ്​ എടുത്തത്​. പങ്കുവയ്ക്കപ്പെട്ട്​ നിമിഷ നേരം കൊണ്ട്​ വീഡിയോ വൈറലായി.

[**https://www.instagram.com/p/CxJBFCuyD0x/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CxJBFCuyD0x/?utm_source=ig_embed&utm_campaign=embed_video_watch_again)

നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുമായി എത്തിയത്. അടി ലഭിച്ചയാള്‍ ഭാഗ്യവാനാണെന്നും രേഖജിയുടെ സ്പര്‍ശമനമേറ്റയാള്‍ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/146302/bollywood-actress-rekha-slapped-person-took-her-photo-without-permission)