#bhoomi | എന്റെ ദേഹത്ത് ഒരു തുണ്ട് തുണി പോലുമില്ലായിരുന്നു ; അനുഭവം പറഞ്ഞ് നടി ഭൂമി

#bhoomi  |   എന്റെ ദേഹത്ത് ഒരു തുണ്ട് തുണി പോലുമില്ലായിരുന്നു ;  അനുഭവം പറഞ്ഞ് നടി ഭൂമി
2023-09-14T15:33:00 | By Kavya N

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഭൂമി പേഡ്‌നേക്കര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യത്തിന്റെ ബലമില്ലാതെയാണ് ഭൂമി സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. തന്റെ കഴിവിന്റെ കരുത്തിലാണ് ഭൂമി ഇതുവരെ എത്തിയത്. കരിയറിന്റെ തുടക്കം മുതല്‍ക്കെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഭൂമി ആരാധകരുടെ മനസില്‍ ഇടം നേടുന്നത്.

ഒരിക്കല്‍ താന്‍ അനുഭവിച്ച രംഗങ്ങളില്‍ പ്രയാസം തോന്നിയ രംഗത്തെക്കുറിച്ച് ഭൂമി തുറന്നു പറഞ്ഞു . തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് ലസ്റ്റ് സ്റ്റോറീസിലേത് എന്നാണ് ഭൂമി പറയുന്നത്. ചിത്രത്തില്‍ വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഭൂമി എത്തിയത്. താന്‍ ജോലി ചെയ്യുന്ന വീട്ടിലെ യുവാവുമായി പ്രണയത്തിലാകുന്ന ജോലിക്കാരുടെ കഥയായിരുന്നു. ഇതിലെ പ്രണയ രംഗം താന്‍ വളരെ ബുദ്ധിമുട്ടിയെന്നാണ് ഭൂമി പറയുന്നത്.

ഓര്‍ഗാസം വരുന്ന രംഗമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഒരു മുറി നിറയെ ആളുകളുള്ളപ്പോഴാണ് ഞാന്‍ നഗ്നയായി അഭിനയിക്കുന്നത്. എന്റെ ദേഹത്ത് ഒരു തുണ്ട് തുണി പോലുമുണ്ടായിരുന്നില്ല. എല്ലാ സുരക്ഷയും ഉണ്ടായിരുന്നു. എങ്കിലും ഭൂമി പറയുന്നു. എന്നേയും നീലിനേയും സോയ അടുത്തിരുത്തി സംസാരിച്ചു. ഇതൊക്കെയാണ് പരിധികളെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. സംവിധായകരും അഭിനേതാക്കളും തമ്മിലുള്ള ആ സംസാരം വളരെ പ്രധാനപ്പെട്ടതാണ് എന്നും ഭൂമി പറയുന്നുണ്ട്.

കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് ഭൂമി കരിയര്‍ ആരംഭിക്കുന്നത്.പിന്നാലെയാണ് അഭിനേത്രിയാകുന്നത്. ഇതിനിടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്സ് പുരസ്‌കാരവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയറുമൊക്കെ നേടിയെത്തുകയും ചെയ്തു. അഫ്വാ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താങ്ക്യു ഫോര്‍ കമ്മിംഗ് ആണ് പുതിയ സിനിമ. പിന്നാലെ ദ ലേഡി കില്ലര്‍, മേരി പത്നി കാ റീമേക്ക്, ഭക്ശക് എന്നീ സിനിമകളും അണിയറയിലുണ്ട്.

Content Highlight: I had not even a piece of cloth on my body; Earth by experience

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup