---
title: "#Nagachaithanya | നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നു"
english_title: "#Actor #Nagachaithanya #get #married #second time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146185/actor-nagachaithanya-get-married-second-time"
published_at: "2023-09-14T09:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502896d42eb9_nagachaithanya.jpg"
keywords: []
---

# #Nagachaithanya | നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നു

> **Lead Summary:** തെന്നിന്ത്യൻ നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛൻ നാഗാര്‍ജുന മുൻകയ്യെടുത്താണ് നടന്റെ വിവാഹം നടത്താൻ ഒരുങ്ങുന്നത് . ഒരു ബിസിനസ് കുടുംബത്തില്‍ നിന്നായിരിക്കും താരത്തിന്റെ വധു എന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലാത്തതിനാലും . ഔദ്യോഗിക സ്ഥീരണമുണ്ടായിട്ടില്ലാത്തതിനാലും വധു ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകരും.

## Article Content

തെന്നിന്ത്യൻ നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛൻ നാഗാര്‍ജുന മുൻകയ്യെടുത്താണ് നടന്റെ വിവാഹം നടത്താൻ ഒരുങ്ങുന്നത് . ഒരു ബിസിനസ് കുടുംബത്തില്‍ നിന്നായിരിക്കും താരത്തിന്റെ വധു എന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലാത്തതിനാലും . ഔദ്യോഗിക സ്ഥീരണമുണ്ടായിട്ടില്ലാത്തതിനാലും വധു ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകരും.

തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. കുറച്ച് കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹ ബന്ധത്തിലേക്ക് ഇരുവരും എത്തിയത്. എന്നാല്‍ 2021ല്‍ സാമന്തയും നാഗാര്‍ജുനയും വിവാഹ മോചിതരാകാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

എന്നാൽ ഡൈവോഴ്സായ നാഗചൈതന്യ പ്രശസ്‍ത തെന്നിന്ത്യൻ താരം ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു.പലയിടത്തും ഇരുവരെയും ഒരുമിച്ച കണ്ടാണ് വാര്‍ത്തകള്‍ക്ക് കാരണം. പുതിയ വീട്ടിലേക്ക് ശോഭിതയെ ക്ഷണിക്കുകയും തന്റെ മാതാപിതാക്കളെ നാഗചൈതന്യ പരിചയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അന്ന് ആ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/146185/actor-nagachaithanya-get-married-second-time)