---
title: "#mammootty | 'മമ്മൂട്ടി ആദ്യമായി പുണ്യാളനെന്ന് വിളിക്കുമ്പോൾ ഉമ്മൻ‌ ചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു', വീഡിയോ"
english_title: "#Mammootty #called #Punyalan #first #time #OommenChandy #thick #allegations #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146165/mammootty-called-punyalan-first-time-oommenchandy-thick-allegations-video"
published_at: "2023-09-14T07:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65026623bd0fc_mammootty.jpg"
keywords: []
---

# #mammootty | 'മമ്മൂട്ടി ആദ്യമായി പുണ്യാളനെന്ന് വിളിക്കുമ്പോൾ ഉമ്മൻ‌ ചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു', വീഡിയോ

> **Lead Summary:** സോളാർ കേസിൽ ഉമ്മന്‍ ചാണ്ടിയെ പെടുത്താന്‍ ​ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ വലിയ തോതിലുള്ള ചര്‍ച്ചകൾ നടക്കുകയാണ്.

## Article Content

സോളാർ കേസിൽ ഉമ്മന്‍ ചാണ്ടിയെ പെടുത്താന്‍ ​ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ വലിയ തോതിലുള്ള ചര്‍ച്ചകൾ നടക്കുകയാണ്.

ഈ അവസരത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന വേളയിൽ അദ്ദേഹത്തെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

> "പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദാ പുണ്യാളനെ പോലെ തന്നെ നിങ്ങൾക്ക് മറ്റൊരു പുണ്യാളൻ കൂടി നിങ്ങൾക്കുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി. പലപ്പോഴും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കോ, രാഷ്ട്രീയ വിശ്വാസങ്ങൾക്കോ, രാഷ്ട്രീയ അഭിപ്രായങ്ങൾക്കോ അപ്പുറത്ത് ഞങ്ങൾ തമ്മിലൊരു സൗഹൃദം ഉണ്ട്", എന്നാണ് വീഡിയോയിൽ മമ്മൂട്ടി പറയുന്നത്.

> "ഒരു പതിറ്റാണ്ട് മുൻപ് ഏതാനും ചില ദുഷ്ട ശക്തികൾ സോളാർ എന്ന കള്ളകഥ ഉണ്ടാക്കി ആ മനുഷ്യനെ കള്ളൻ എന്നും കൊള്ളരുതാത്തവൻ എന്നും വിളിച്ചപ്പോൾ പുതുപ്പള്ളിയിൽ കൂടി നിന്ന ജനങ്ങളോട് മമ്മൂട്ടി എന്ന മനുഷ്യൻ വിളിച്ചുപറഞ്ഞു, " പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദാ കഴിഞ്ഞാൽ മറ്റൊരു പുണ്യാളൻ ഉണ്ട്.. ഉമ്മൻ‌ചാണ്ടി എന്നാണ് പേര് "..

ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യനെ മമ്മൂട്ടി എന്ന മനുഷ്യൻ ആദ്യമായി പുണ്യാളൻ എന്ന് വിളിക്കുമ്പോൾ ആ ഉമ്മൻ‌ചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു.

[**https://www.facebook.com/robert.kuriakose.9/videos/824590446060477/?ref=embed_video&t=0**](https://www.facebook.com/robert.kuriakose.9/videos/824590446060477/?ref=embed_video&t=0)

> ഇന്ന് ഉമ്മൻ‌ചാണ്ടിസാർ ഓർമ്മയായി കഴിഞ്ഞപ്പോൾ ശത്രുകൾ പോലും പറയുന്നു, "അദ്ദേഹമൊരു പുണ്യാളൻ തന്നെ ആയിരുന്നു" അല്ലെങ്കിലും ആളെ തിരിച്ചറിയാൻ മമ്മൂക്ക കഴിഞ്ഞിട്ടേ ആളുള്ളൂ", എന്നാണ് റോബർട്ട് വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146165/mammootty-called-punyalan-first-time-oommenchandy-thick-allegations-video)